കോട്ടയത്ത് മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടല്‍;വീടുകളില്‍ വെള്ളം കയറി

കോട്ടയം; ജില്ലയില്‍ മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടി വീടുകളിലേക്ക് വെളളം കയറി. എരുമേലി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡായ എയ്ഞ്ചല്‍വാലി, പളളിപടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചില സ്ഥാപനങ്ങളിലും വീടുകളിലും വെളളം കയറി. പലയിടങ്ങളിലും സംരക്ഷണ ഭിത്തി ഇടിഞ്ഞിട്ടുണ്ട്. കല്ലും മണ്ണും…

ആതിരപ്പള്ളി വനമേഖലയില്‍ ഉരുള്‍ പൊട്ടല്‍; ആളപായമില്ല

തൃശൂര്‍: ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞൊഴുകി. 15ലേറെ വീടുകള്‍ വെള്ളത്തിനടിയിലായി. ആതിരപ്പള്ളി വനമേഖലയില്‍ ഉരുള്‍ പൊട്ടിയതാകാം ഇതിന് കാരണമെന്നാണ് സൂചന. പണ്ടാരംപാറ മേഖലയില്‍ നിന്നാണ് വെള്ളം കുത്തിയൊലിച്ച് വന്നത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ…

പാലക്കാട് നാലിടങ്ങളില്‍ ഉരുള്‍പൊട്ടല്‍; ആളപായമില്ല

വടക്കാഞ്ചേരി : പാലക്കാട് മംഗലം ഡാം, പാലക്കുഴി തുടങ്ങിയ മലയോര മേഖലയില്‍ ബുധനാഴ്ച വൈകീട്ടുണ്ടായ അതിതീവ്ര മഴയില്‍ നാലിടത്ത് ഉരുള്‍പൊട്ടി. ആളപായമില്ല. മഴ തുടരുന്നതിനാല്‍ മുന്‍കരുതലായി അമ്പതോളം കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഉരുള്‍പൊട്ടിയതെല്ലാം കാട്ടിലും ജനവാസ കേന്ദ്രത്തില്‍ നിന്നും മാറിയിട്ടുമായതിനാല്‍…

ഉരുള്‍പൊട്ടല്‍: 13 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

കോട്ടയം: കൂട്ടിക്കലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ 13പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സംസ്ഥാന സര്‍ക്കാര്‍. ഇടുക്കി ജില്ലയിലെ കൊക്കയാറില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ 9 മൃതദേഹങ്ങള്‍ കണ്ടെത്തി എന്നും 2 പേരെ കാണാതായി എന്നും ജില്ലാഭരണ സംവിധാനം അറിയിച്ചു. രക്ഷാപ്രവര്‍ത്തനം നാളെയും തുടരും.…

കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് കുട്ടികളുടെയടക്കം നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തു

കോട്ടയം: കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഷാജി ചിറയിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മണിമലയാറിലെ മുണ്ടക്കയത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഉരുള്‍പൊട്ടലില്‍ കാണാതായ അഫ്‌ന ഫൈസല്‍ (8) അഫിയാന്‍ ഫൈസല്‍ (4) അംന (7) എന്നീ കുട്ടികളുടെ…

ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍; 4 കുട്ടികള്‍ അടക്കം ഏഴ്‌പേര്‍ മണ്ണിനടിയില്‍

കോട്ടയം: കൂട്ടിക്കലിന് പിന്നാലെ ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍.4 കുട്ടികളടക്കം 7 പേര്‍ മണ്ണിനടിയില്‍. 17 പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. 7 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. പൂവഞ്ചിയില്‍ 5 പേരും, നാരകംപുഴയില്‍ ഒരാളെയും മാക്കോച്ചിയില്‍ ഒരാളെയുമാണ് കാണാതായത്. 17 പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.…

കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടല്‍; വീടുകള്‍ ഒലിച്ചുപോയി; 13 പേരെ കാണാതായി

കോട്ടയം: കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടി 13 പേരെ കാണാതായി. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഒരു മൃതദേഹം കണ്ടെത്തിയതായാണ് വിവരം. മൂന്ന് വീടുകള്‍ ഒലിച്ചുപോയി. പ്രദേശത്ത് ഒറ്റപ്പെട്ട് പോയവരെ രക്ഷപ്പെടുത്താനായി വ്യോമസേനയുടെ സഹായം ഉള്‍പ്പടെ ജില്ലാഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കോട്ടയത്ത് കെഎസ്ആര്‍ടിസി…