സെക്രട്ടേറിയറ്റ് ടോയിലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു; ഉദ്യോഗസ്ഥയ്ക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം സെക്രട്ടേറിയറ്റ് ടോയിലറ്റിലെ ക്ലോസറ്റ് പൊട്ടിവീണ് ഉദ്യോഗസ്ഥയ്ക്ക് ഗുരുതര പരുക്ക്. സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലെ ഒന്നാം നിലയിലെ ക്ലോസറ്റാണ് പൊട്ടിവീണത്. തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥ സുമംഗലയ്ക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട്…

തിരുവനന്തപുരത്ത് നിർത്തിയിട്ട കാറിനുള്ളിൽ മൂന്ന് ദിവസം പഴക്കമുളള പുരുഷന്റെ മൃതദേഹം

തിരുവനന്തപുരം കുളത്തൂരിൽ ദേശീയപാതയ്ക്ക് സമീപം നിർത്തിയിട്ട കാറിനുള്ളിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. സർവ്വീസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ സീറ്റിനടിയിൽ കിടക്കുന്ന നിലയിലാണ് മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. കഴക്കൂട്ടം അസി കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു. വലിയവേളി പൗണ്ട്കടവ്…

ബസ് മുത്തച്ഛന് പുതുജീവൻ നൽകി രാജകുമാരി എംജിഎം ഐടിഐയിലെ വിദ്യാർഥികൾ

ബസ് മുത്തച്ഛന് പുതുജീവൻ നൽകി രാജകുമാരി എംജിഎം ഐടിഐയിലെ വിദ്യാർഥികൾ. പഴമയുടെ പ്രൗഢിയിൽ തല ഉയർത്തി നിൽക്കുന്ന വാഹനം. ടാറ്റയും മെഴ്സിഡസ് ബെൻസും ചേർന്ന് നിർമിച്ച ബസ് 1962ലാണ് തിരുവനന്തപുരത്തിന്റെ നിരത്തുകളിൽ ഓട്ടം ആരംഭിച്ചത്. 1965ൽ കെഎസ്ആർടിസിയുടെ ഭാഗമായി. കെഎൽ എക്സ്…

വയനാടിനായി പ്രത്യേക അദാലത്ത്, തിരുവനന്തപുരത്ത് മെഗാ അദാലത്ത്; 4591 അപേക്ഷകളിൽ 2648 എണ്ണം തീർപ്പാക്കി

മൂന്നാംഘട്ട ഫയൽ അദാലത്തിൽ 2100 അപേക്ഷകൾ ലഭിച്ചെന്നും 872 അപേക്ഷകൾ തീർപ്പാക്കിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതിൽ തീർപ്പാക്കിയ 460 അപേക്ഷകൾ നിയമന ഉത്തരവുമായി ബന്ധപ്പെട്ടുള്ളതാണ്. ജൂലൈ 26ന് എറണാകുളത്ത് നടത്തിയ ഫയൽ അദാലത്തിൽ 1,446 അപേക്ഷകളിൽ 1,084 അപേക്ഷകൾ…

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ​ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമാ‌യ മഴ‌യ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറി‌യിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർ​ഗോഡ്, എന്നീ ജില്ലക‌ളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന്…

എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം നരേന്ദ്രമോദി ആദ്യമായി കേരളത്തിൽ എത്തുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിലെത്തും. സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒരു മണി വിമാനത്താവളത്തോട് ചേർന്ന ശംഖുമുഖം, ചാക്ക മേഖലകളിലാണ് നിയന്ത്രണം. പ്രദേശത്ത് വാഹനങ്ങളുടെ പാർക്കിങ്ങും ഡ്രോൺ പറത്തുന്നതും നിരോധിച്ചിട്ടുണ്ട്. എൻഡിഎ…

മാനവീയം വീഥിയിൽ മൾട്ടി പ്രൊജക്ഷൻ ഹിറ്റോടെ നൈറ്റ് ലൈഫ് ഒരുങ്ങുന്നു

കേരളത്തിലെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമാകാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം മാനവീയം വീഥി. ഇതിന്റെ ഭാഗമായി ഗ്ലോബൽ സയൻസ് പ്രൊജക്റ്റ്‌ മൾട്ടി പ്രൊജക്ഷൻ പരിപാടി ഒരുക്കി. 13 പ്രൊജക്ടറുകളിൽ നിന്ന് തെരുവീഥിയിലെ ചുവരുകളിൽ പതിഞ്ഞ വീഡിയോകളിലൂടെ ചെറുതിലെ നിന്ന് നിന്ന് വലുതിലേക്ക് എന്ന…

തിരുവനന്തപുരം വെമ്പായത്ത് അപൂർവ പകർച്ചവ്യാധി

തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനും ആണ് രോഗം ബാധിച്ചത്. കന്നുകാലിയിൽ നിന്നാണ് രോഗം പകർന്നതെന്നാണ് നിഗമനം. ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ബ്രൂസെല്ലോസിസ് ബാക്ടീരിയ കന്നുകാലികളിൽ നിന്നാണ് പ്രധാനമായും പകരാറുള്ളത്. പനി, തലവേദന,…

മുല്ലപ്പെരിയാർ വിഷയത്തിൽ ഉടൻ തീരുമാനം ഉണ്ടാകണം; റോബിൻ രാധാകൃഷ്ണൻ

ലോകത്തിലെ ഏറ്റവും അകപടാരമായ അണക്കെട്ടുകളില്‍ മുല്ലപ്പെരിയാര്‍ ഉണ്ട് എന്ന ആശങ്ക പങ്കുവച്ചു കൊണ്ടാണ് മുന്‍ ബിഗ്ഗ്ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ എത്തിയിരിക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനോടാണ് തന്റെ ആശങ്ക പങ്കുവെച്ചത്. റോബിന്റെ ഭാവി വധുവായ ആരതി പൊടിക്ക് യുവ…

കേരളത്തിന്റെ രണ്ടാം വന്ദേ ഭാരത് എത്തി

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് തിരുവനന്തപുരത്ത് എത്തി. പുലർച്ചെ 4.30നാണ് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസർകോട് നിന്നാകും രണ്ടാമത്തെ വന്ദേ ഭാരതിന്റെ ഉദ്ഘാടന സർവ്വീസ്. ഔദ്യോ​ഗിക അറിയിപ്പിന് പിന്നാലെ ഇന്നലെ ഉച്ചയ്ക്ക്…