കോഡൂര്‍ പഞ്ചായത്തിന്റെ എഴുതിതീര്‍ത്ത സമ്പാദ്യം പദ്ധതി ഉദ്ഘാടനം ചെയ്തു

മലപ്പുറം : മാലിന്യമുക്ത കോഡൂര്‍ ക്യാമ്പയിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നതിന് അവര്‍ എഴുതിതീര്‍ത്ത പേന ബോക്സില്‍ നിക്ഷേപിക്കുന്ന പദ്ധതിയായ എഴുതിത്തീര്‍ത്ത സമ്പാദ്യം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ ബോക്സില്‍ പേന നിക്ഷേപിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചു തീര്‍ന്ന…

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓണാവധി പ്രഖ്യാപിച്ചു ; ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ വരെയാണ് അവധി

സംസ്ഥാനത്തെ പ്രെഫണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണാവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയാണ് അവധി അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കഴിഞ്ഞ ദിവസമായിരുന്നു പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടനം നടന്നത്. മുഖ്യമന്ത്രി…

ജനകീയ ഊണിന്റെ സബ്‌സിഡി റദ്ദാക്കി പിണറായി

കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ വഴി സംസ്ഥാനത്ത് പ്രതിദിനം രണ്ടുലക്ഷം ഊണാണ് വില്‍ക്കുന്നത്. ഇത് കഴിച്ച് വിശപ്പടക്കിയിരുന്ന പാവപ്പെട്ടവരുടെ വയറ്റത്തടിക്കുന്ന തീരുമാനമായിരുന്നു ഓഗസ്റ്റ് ഒന്നു മുതല്‍ ജനകീയ ഹോട്ടലുകള്‍ വഴി നല്‍കുന്ന ഉച്ചഭക്ഷണത്തിന്റെ സബ്‌സിഡി സര്‍ക്കാര്‍ നിര്‍ത്തിയത്.അതത് കാലങ്ങളിലെ അവശ്യവസ്തുക്കളുടെ വില വര്‍ദ്ധനവ്…

രാഷ്ട്രപതിയെ സന്ദര്‍ശിച്ച് മലയാളി വിദ്യാര്‍ഥി സംഘം

മന്‍ കീ ബാത്ത് നൂറാം എപ്പിസോഡ് ആഘോഷങ്ങളുടെ ഭാഗമായി നെഹ്റു യുവകേന്ദ്ര സംഘ ടിപ്പിച്ച ക്വിസ് മത്സരത്തില്‍ വിജയിച്ച കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ചു. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരന് ഒപ്പമായിരുന്നു സന്ദര്‍ശനം. 17 വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും…

നാലു സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് വിദ്യാർഥികളടക്കം 29 പേർക്ക് പരിക്ക്

നാലു സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് വിദ്യാർഥികളടക്കം 29 പേർക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിനു സമീപമായിരുന്നു അപകടം. സ്കൂൾ ബസുകൾക്കൊപ്പം ഓട്ടോറിക്ഷയും സ്കൂട്ടറും കാറും അപകടത്തിൽപെട്ടതായി പൊലീസ് പറഞ്ഞു. 25 സ്കൂൾ കുട്ടികൾക്കും 3 സ്കൂൾ ജീവനക്കാർക്കും റോഡിൽ…

വിദ്യാര്‍ത്ഥികളുടെ  ആശയങ്ങള്‍ക്ക് ചിറക് നല്‍കി കെഡിസ്‌ക്; യങ് ഇന്നവേറ്റീവ് പ്രോഗ്രാമിലൂടെ നാടിന്റെ വികസനത്തില്‍ പങ്കാളികളായി വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: ലോകം അതിവേഗം പുരോഗമിക്കുമ്പോള്‍ നമ്മുടെ നാടിന്റെ സുസ്ഥിരവികസനം ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) രൂപീകരിച്ച  വൈ ഐ പി എന്നറിയപ്പെടുന്ന യങ് ഇന്നവേറ്റീവ് പ്രോഗ്രാം. ആശയങ്ങളില്‍ നിന്നും അവസരങ്ങളിലേക്ക് എന്ന…

കണ്ണൂരിൽ ഏഴ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

കണ്ണൂരിൽ ഏഴ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു . മയോണയ്സ് ഉപയോഗിച്ച് ചിക്കൻ കഴിച്ച കണ്ണൂർ നിത്യാനന്ദ ഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികളെ പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കുട്ടികളെ നിരീക്ഷിച്ച് വരികയാണെന്ന് ഡോക്ടർ…

തലമുടി നല്‍കി മാതൃകയായി അമ്പതോളം വിദ്യാര്‍ഥികള്‍

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്‍ എസ് എസ് യൂണിറ്റും തൃശൂര്‍ ഹെയര്‍ ബാങ്കുമായി സഹകരിച്ച് കാന്‍സര്‍ രോഗികളുടെ വിഗ് നിര്‍മാണത്തിനായി തലമുടി ദാനം ചെയ്തു. അമ്പതോളം പേര്‍ അന്താരാഷ്ട്ര വിമന്‍സ് ഡേയില്‍ നടന്ന ‘പ്രതീക്ഷ’ എന്ന ഏകദിന ക്യാമ്പില്‍ വെച്ചാണ്…

ഹിജാബ് വിവാദം : വിദ്യാര്‍ത്ഥിനികളെ പ്രേത്യേക ക്ലാസ്സ്മുറിയിലിരുത്തി

കര്‍ണാടക കുന്ദാപൂരിലെ ഗവണ്മെന്റ് പ്രീ-യൂണിവേഴ്‌സിറ്റി കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ പ്രേത്യേക ക്ലാസ്സ്മുറികളില്‍ ഇരുത്തി.പരീക്ഷ അടുത്തിരിക്കെ ക്ലാസില്‍ കയറാന്‍ അനുവദിക്കണമെന്ന് പ്രിന്‍സിപ്പലിനോട് വിദ്യാര്‍ത്ഥികള്‍ അഭ്യര്‍ത്ഥിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഗേറ്റിനു പുറത്തെ തിരക്ക് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് കോളേജ് അധികൃതരുടെ…

സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിഫോമിൽ മതവേഷങ്ങൾ അനുവദിക്കില്ല

സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിഫോമിനൊപ്പം മതവേഷങ്ങൾ അനുവദിക്കില്ലെന്ന് സർക്കാർ . യൂണിഫോമിനൊപ്പം ഹിജാബും ഫുൾസ്ലീവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിദ്യാർത്ഥി ഹൈക്കോടതിയെ സമീപിച്ചിരുന്നു . എന്നാൽ ഇതേ തുടർന്ന് സ്റ്റുഡന്റ് പോലീസിൽ മതപരമായ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ നിലപാട്…