ജാതിപ്പേര് വിളിച്ചു മുഖത്ത് കാറിത്തുപ്പി; ശബരിമല ഉണ്ണിയപ്പ നിർമ്മാണ കരാറുകാരൻ നേരിട്ടത് ക്രൂരമായ അധിക്ഷേപം

ശബരിമലയിൽ ഉണ്ണിയപ്പനിർമ്മാണ ടെൻഡർ എടുത്ത കരാറുകാരന് നേരെ ജാതി അധിക്ഷേപം എന്ന് പരാതി. മറ്റു കരാറുകാർ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്നും മുഖത്ത് കാറിത്തുപ്പി എന്നുമാണ് പരാതി. പരാതി നൽകി 24 ദിവസം കഴിഞ്ഞിട്ടും പ്രതികൾക്കെതിരെ നടപടി ഒന്നും ഉണ്ടായിട്ടില്ല. ശബരിമലയിൽ കയറാൻ…

ശബരിമല മണ്ഡല-മകരവിളക്ക്;എരുമേലി പേട്ടതുള്ളല്‍ ഇന്ന്

രാവിലെ 10.30ന് അമ്പലപ്പുഴ സംഘവും ഉച്ചയ്ക്ക് ശേഷം ആലങ്ങാട് സംഘവും എരുമേലിയിൽ പേട്ടതുള്ളല്‍ നടത്തും. ആചാര അനുഷ്ഠാനങ്ങളോടെയാണ് അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങള്‍ പേട്ടതുള്ളൽ നടത്തുക. ഇരുവിഭാഗങ്ങള്‍ക്കും ഒരു ആനയെ വീതം എഴുന്നളിക്കാനാണ് അനുമതി കൊടുത്തിട്ടുള്ളത്.രാവിലെ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുമ്പോഴാണു അമ്പലപ്പുഴ…

ശബരിമല മകരവിളക്ക് മഹോത്സവം പ്രമാണിച്ച് മകരസംക്രമദിനം കേരളത്തില്‍ പൊതു അവധി പ്രഖ്യാപിക്കണം;അഖില ഭാരത അയ്യപ്പ സേവാ സംഘം

കോട്ടയം ; ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ മകര സംക്രമ ദിനമായ ജനുവരി 14 പൊതു അവധി ദിനമായി പ്രഖ്യാപിക്കാന്‍ തിരുവിതാംകൂര്‍ ദേശവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യണമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം.മകരവിളക്ക് അടുക്കും തോറും ദിനം പ്രതി കേരളത്തിനകത്തും…

ചുട്ടിപ്പാറയിൽ ശബരിമല വാസന്റെ ശില്പം ; നിർമ്മിക്കുന്നത് 133 അടി ഉയരത്തിൽ, പദ്ധതി ചിലവ് 32 കോടി രൂപ

നഗര മധ്യത്തിലെ ചുട്ടിപ്പാറയിൽ 133 അടി ശബരിമല അയ്യപ്പന്റെ സുവർണ്ണ ശില്പം സ്ഥാപിക്കുന്ന പദ്ധതിയുടെ രൂപരേഖ തിരുവനന്തപുരത്ത് നാളെ പ്രകാശനം ചെയ്യും. അയ്യപ്പന്റെ ശില്പത്തിനായി മൂന്നു കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഭഗവാന്റെ യോഗനിദ്രയിലുള്ള ശില്പത്തിന്റെ ചുറ്റളവ് 66 മീറ്ററാണ്.തിരുവനന്തപുരത്ത് ആഴിമല…

തീര്‍ത്ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച്‌ ക്രമീകരണങ്ങളില്ല, ശബരിമലയിലെ പൊലീസ് നിയന്ത്രണം പാളുന്നു

പത്തനംതിട്ട: ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ പാളുന്നു. തീര്‍ത്ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച്‌ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതാണ് പ്രതിസന്ധി ആയത്. ആറും ഏഴും മണിക്കൂറുകള്‍ കാത്തുനിന്നിട്ടും സന്നിധാനത്തെത്താന്‍ കഴിയാത്തത് തിരക്കുനിയന്ത്രിക്കുന്നതിലെ അശാസ്ത്രീയത ആണെന്നാണ് പരാതി. ഒരു ലക്ഷത്തിനടുത്ത് തീര്‍ത്ഥാടകരെത്തിയ ശനിയാഴ്ച നടപ്പന്തലില്‍ വലിയ തിക്കും തിരക്കുമായിരുന്നു.…

പമ്പ ഒരു പുണ്യ നദിയാണ്,ഉടുത്തു കൊണ്ട് വരുന്ന വസ്ത്രങ്ങൾ ഭക്തർ പമ്പാ നദിയിലേക്ക് ഒഴുക്കരുത്

ഉടുത്തു കൊണ്ട് വരുന്ന വസ്ത്രങ്ങൾ ഭക്തർ പമ്പാ നദിയിലേക്ക് ഒഴുക്കുന്നത് അനാചാരമാണെന്നും അത് ഒഴിവാക്കേണ്ടതാണെന്നും ശബരിമല തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. പമ്പ ഒരു പുണ്യ നദിയാണ് എന്ന കാര്യം മറക്കരുത് . ഉടുത്തു കൊണ്ടുവരുന്ന വസ്ത്രം പമ്പയിലേക്ക് ഒഴുക്കുന്നത് ഒഴിവാക്കാൻ…