കായലിലെ ഓളങ്ങള്‍ക്കിടയിലൂടെ മുന്നോട്ട് പായുന്ന ജങ്കാര്‍… ചുറ്റോടു ചുറ്റുമുള്ള കായല്‍ കാഴ്ചകള്‍ ആസ്വദിച്ച് തീരുമ്പോഴേയ്ക്കും ജങ്കാര്‍ കരയ്ക്കടുക്കും… കരയിലടുക്കുമ്പോഴേയ്ക്കും കാഴ്ചകളുടെ സ്വഭാവം മാറും. വിശാലമായി കിടക്കുന്ന മണല്‍പ്പരപ്പിലൂടെ നടന്ന് എത്തിച്ചേരുന്നത് കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തിലാണ്. മനമുരുകി പ്രാര്‍ഥിക്കുന്നവര്‍ക്ക് ചോദിക്കുന്നതെന്തും മനസ്സറിഞ്ഞ് നല്കുന്ന…
