ഐ എസ് ആർ ഒയിലെ പ്രതിഭകളെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി

ചന്ദ്രയാൻ 3 ന്റെ വിജയത്തില്‍ ഐഎസ്‌ആര്‍ഒയിലെ പ്രതിഭകളെ നേരിട്ടെത്തി അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.ചന്ദ്രയാൻ-3 ന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഐഎസ്‌ആര്‍ഒയിലെ വനിതാ ശാസ്ത്രജ്ഞരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ബംഗളൂരില്‍ എത്തിയാണ് അദ്ദേഹം ശാസ്ത്രജ്ഞരെ അഭിനന്ദിച്ചത്.ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞൻ എസ് സോമനാഥും ശാസ്ത്രജ്ഞരും…

രാഹുൽഗാന്ധി അമേഠിയിൽ നിന്ന്മത്സരിക്കും

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് യുപി പിസിസി അധ്യക്ഷന്‍ അജയ് റായ്.ഉത്തര്‍പ്രദേശ് അധ്യക്ഷനായി നിയമിതനായതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. പ്രിയങ്ക യുപിയില്‍ എവിടെ മത്സരിക്കാന്‍ താല്‍പ്പര്യപ്പെട്ടാലും വിജയിപ്പിക്കുമെന്നും അജയ് റായ്…

‘മേരി മാട്ടി മേരാ ദേശ്’ യജ്ഞം: സംസ്ഥാനത്ത് 942 അമൃതവാടികൾ ഒരുക്കും

‘മേരി മാട്ടി മേരാ ദേശ്’ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 942 അമൃതവാടികള്‍ ഒരുക്കുകയും 80000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യും. പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വഴിയാണ് അമൃത് വാടികകള്‍ ഒരുക്കുക, നെഹ്‌റു യുവ കേന്ദ്ര പരിപാടികള്‍ ഏകോപിപ്പിക്കുo. നാഷണല്‍ സര്‍വീസ്…

രാഹുൽക്കേസിൽ വിമർശനങ്ങൾ ട്രോളാക്കി സുപ്രീം കോടതി

മോദി പരാമര്‍ശക്കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വിചാരണ കോടതിയുടെ പരമാവധി ശിക്ഷ സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ് സ്റ്റേ ചെയ്തത്. ഇതോടെ രാഹുല്‍ ഗാന്ധി പാര്‍ലിമെന്റിലേക്ക് മടങ്ങി എത്തുന്നതിനും വഴിയൊരുങ്ങിയിരിക്കുകയാണ്. നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഉറപ്പിക്കുന്ന വിധിയെന്നും, ഏറെ സന്തോഷകരമായ വിധിയെന്നുമുള്ള കൈയ്യടികള്‍ ജനാധിപത്യ…

ഭാരത് ജോഡോ യാത്ര നിർത്തി വച്ചു

ജമ്മു കശ്മീരിൽ പ്രകൃതി ക്ഷോഭത്തെ തുടർന്ന് ഭാരത് ജോഡോ യാത്ര നിർത്തി വച്ചു. റമ്പാൻ, ബനിഹാൾ മേഖലകളിൽ കനത്ത മഴയും മണ്ണിടിച്ചിലും മൂലമാണ് യാത്ര നിർത്തിവയ്ക്കേണ്ടി വന്നത്. പ്രതികൂല സാഹചര്യത്തിൽ യാത്ര തുടരരുതെന്ന് ജമ്മു കശ്മീർ ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.…

യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ വഴിതിരിച്ചുവിടുകയാണ് ; മാധ്യമങ്ങള്‍ക്കെതിരെ രാഹുല്‍ഗാന്ധി

മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് . നിരീക്ഷകര്‍ എന്നതിലുപരി ശ്രദ്ധതിരിയ്ക്കാനുള്ള ഒരു ഉപകരണമായി മാധ്യമങ്ങള്‍ മാറിയെന്ന് രാഹുല്‍ ആരോപിച്ചു.പഞ്ചാബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുലിന്റെ ആരോപണം.അതേസമയം ‘ഗോഡി മീഡിയ’ എന്ന് താന്‍ മാധ്യമങ്ങളെ വിളിച്ചിട്ടില്ലെന്ന് രാഹുല്‍ അവകാശപ്പെട്ടു.…

അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ വീതം നല്‍കും: കോണ്‍ഗ്രസ്

അധികാരത്തിലെത്തിയാല്‍ കര്‍ണാടകയിലെ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2,000 രൂപ വീതം നല്‍കുമെന്ന് കോണ്‍ഗ്രസ്. അധികാരത്തില്‍ എത്തിയാല്‍ മാസംതോറും ഒരോ വീട്ടിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.’ഗൃഹലക്ഷ്മി യോജന’ പദ്ധതിയുടെ കീഴില്‍ 24,000 രൂപ പ്രതിവര്‍ഷം…