യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന യുവതാരങ്ങളില്‍ ഒരാളാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ്. പലപ്പോഴും പ്രണവിന്റെ യാത്രാ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. കടലില്‍ അകപ്പെട്ട തെരുവുനായയെ രക്ഷിക്കുന്ന പ്രണവിന്റെ വീഡിയോയാണിത്. രണ്ടു മിനിറ്റോളം ദൈര്‍ഘ്യമുള്ളതാണ് വീഡിയോ.…
