ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ മൂന്ന് മണിക്ക്

ലോക്സഭ തെരഞ്ഞെടുപ്പ് തീയതി നാളെ പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നാളെ വെെകീട്ട് മൂന്ന് മണിക്കായിരിക്കും പ്രഖ്യാപനം. ഒഡീഷ അരുണാചൽ പ്രദേശ് ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭ വോട്ടെടുപ്പും പ്രഖ്യാപിക്കും. ജമ്മുകശ്മീരിലെ വോട്ടെടുപ്പ് ആലോചിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി…

കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തിയാക്കാൻ തീരുമാനം.

നിർത്തിവെച്ച കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തിയാക്കാൻ സര്‍വകലാശാല സിന്റിക്കേറ്റ് തീരുമാനിച്ചു. കലോത്സവം അലങ്കോലപ്പെടാനുണ്ടായ സംഭവങ്ങൾ അന്വേഷിക്കാൻ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി നാലംഗ സമിതിയെ നിയമിച്ചു കഴിഞ്ഞു. സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്ന ഉ‌ത്തരവുണ്ട്. ഡോ. ഗോപ് ചന്ദ്രൻ,…

കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്.

17 കാരിയോട് മോശമായി പെരുമാറിയെന്നാണ് മുഖ്യമന്ത്രിക്കെതിരെയുളള കേസ്. സദാശിവനഗർ പോലീസാണ് കേസെടുതത്ത്. ഫെബ്രുവരി 2 നാണ് കേസിനാസ്പദമായ സംഭവം. അമ്മയ്ക്കൊപ്പം സഹായം ചോദിച്ചെത്തിയതായിരുന്നു കുട്ടി. കുട്ടിയുടെ അമ്മ തന്നെയാണ് പരാതി നൽകിയത്. പെൺകുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയി വാതിലടച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് എഫ്…

ഇലക്ടറൽ ബോണ്ടിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് ജയറാം രമേശ്.

ഇലക്ടറൽ ബോണ്ടില്‍ ബിജെപിക്കെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് ഉയർത്തുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്ത് വന്നതോടെ ബിജെപിക്കെതിരെ ആരോപണങ്ങളുന്നയിച്ചും പുറത്ത് വന്ന വിവരങ്ങൾ സംശയമുന്നയിച്ചും കോൺഗ്രസ് നേതാവ് ജയറാം രമേശ്. 2018 മാർച്ച്…

എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം നരേന്ദ്രമോദി ആദ്യമായി കേരളത്തിൽ എത്തുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിലെത്തും. സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒരു മണി വിമാനത്താവളത്തോട് ചേർന്ന ശംഖുമുഖം, ചാക്ക മേഖലകളിലാണ് നിയന്ത്രണം. പ്രദേശത്ത് വാഹനങ്ങളുടെ പാർക്കിങ്ങും ഡ്രോൺ പറത്തുന്നതും നിരോധിച്ചിട്ടുണ്ട്. എൻഡിഎ…

പൗരത്വ നിയമ ഭേദഗതി അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ വെബ്സൈറ്റ് സജ്ജമായി.

വിവാദങ്ങൾക്കിടയിലും പൗരത്വ ഭേദഗതി നടപ്പിലാക്കിയത് കേന്ദ്ര സർക്കാരി നേട്ടമായി ഉയർത്തിക്കാട്ടുകയാണ് ബിജെപി. പൗരത്വം ലഭിക്കാൻ വെബ്സൈറ്റിലൂടെ അപേക്ഷിച്ചു നിശ്ചിത ഫീസ് അടയ്ക്കണം. ഇന്ത്യയിൽ ഉള്ളവർ അപേക്ഷയുടെ കോപ്പി ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. ഇന്ത്യയ്ക്ക് പുറത്തുള്ളവരാണെങ്കിൽ ഇന്ത്യൻ കൗൺസിലർ ജനറൽ അപേക്ഷ സമർപ്പിക്കണം.…

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം തടസപ്പെടും

കുടിശ്ശിക കിട്ടാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നു വിതരണം വിതരണക്കാര്‍ നിര്‍ത്തിയത് ചർച്ചയാകുന്നു. കുടിശ്ശിക തീര്‍ക്കാതെ മരുന്ന് നല്‍കില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍. ഇത് മെഡിക്കൽ കോളേജിൽ എത്തുന്ന സാധാരണക്കാരായ രോഗികളെ സാരമായി ബാധിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി വിതരണക്കാര്‍ക്ക്…

മോദി വീണ്ടും പ്രധാനമന്ത്രി ആവണം, തൃശൂരിൽ സുരേഷ് ഗോപിക്കായി പ്രവർത്തിക്കും; ശരത് കുമാർ

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യം കാരണമാണ് എൻഡിഎയിൽ ചേർന്നതെന്ന് സമത്വ മക്കൾ കക്ഷി അധ്യക്ഷനും നടനുമായ ശരത് കുമാർ. തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കായി പ്രവർത്തിക്കുമെന്നും ശരത് കുമാർ വ്യക്തമാക്കി. തൃശൂരിൽ മത്സരം കടുക്കുകയാണ്. സുരേഷ് ഗോപി…

ഫ്ലോട്ടിംഗ് ബ്രിഡ്ജ് നടപ്പാക്കിയത് സർക്കാർ ഉത്തരവില്ലാതെയെന്ന്‌ വിനോദ സഞ്ചാര വകുപ്പ്

യതൊരു മാസ്റ്റര്‍ പ്ലാനോ സര്‍ക്കാര്‍ ഉത്തരവോ ഇല്ലാതെയാണ് സംസ്ഥാനത്ത് ഫ്ലോട്ടിംഗ് ബ്രിഡ്ജ് പദ്ധതി നടപ്പാക്കിയതെന്ന് വിനോദ സഞ്ചാര വകുപ്പ് തന്നെ സമ്മതിച്ചു. കരാര്‍ കമ്പനികളുടെ തെരഞ്ഞെടുപ്പിന് മാത്രമല്ല സുരക്ഷ സംവിധാനങ്ങൾ സംബന്ധിച്ചും പ്രത്യേക മാനദണ്ഡങ്ങളൊന്നും തയ്യാറാക്കിയിരുന്നില്ലെന്നാണ് വിനോദ സഞ്ചാര വകുപ്പ് വിവരാവകാശ…

കേരള സർവകലാശാല കലോത്സവത്തിലെ സംഘർഷം; എസ്എഫ്ഐ – കെഎസ്‍യു പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

കേരള സർവകലാശാല കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ എസ്എഫ്ഐ – കെഎസ്‍യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്‍‍യു പ്രവർത്തകരെ മർദ്ദിച്ചതിന് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ രണ്ട് കേസാണ് എടുത്തിരിക്കുന്നത്. എസ്എഫ് ജില്ലാ ഭാരവാഹികൾ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കലോത്സവേദിയിൽ ഇടിച്ചു കയറിയതിനാണ് കെഎസ്‍യു പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്.…