കുഴിമന്തിയില്‍ നിന്ന്‌ 178 പേര്‍ക്ക്‌ ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന സ്ത്രി മരിച്ചു

ത‍ൃശ്ശൂർ പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. ഇന്ന് പുലർച്ചെ തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചാണ് പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ (56) മരിച്ചത്. സെയിൻ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് കഴിഞ്ഞ ശനിയാഴ്ച ഭക്ഷ്യവിഷബാധയേറ്റത്.…

‘എന്റെ ആ രോഗാവസ്ഥ, 41-ാം വയസ്സിലാണ് കണ്ടുപിടിക്കുന്നത്’; വെളിപ്പെടുത്തലുമായി ഫഹദ് ഫാസിൽ

തന്റെ രോ​ഗവസ്ഥ വെളിപ്പെടുത്തലുമായി എത്തിരിക്കുകയാണ് ഫഹദ് ഫാസിൽ. അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോ (എഡിഎച്ച്ഡി) എന്ന രോ​ഗമാണ് താരത്തിന്. കുട്ടികളായിരിക്കുമ്പോള്‍ തന്നെ എഡിഎച്ച്ഡി കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാമെന്നും എന്നാല്‍ തനിക്ക് 41-ാം വയസ്സില്‍ കണ്ടെത്തിയതിനാല്‍ ഇനി അത് മാറാനുള്ള സാധ്യതയില്ലെന്നും…

ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ജാമ്യം നീട്ടണമെന്ന ആവിശ്യവുമായി അരവിന്ദ് കെജ്രിരിവാള്‍

ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഇടക്കാല ജാമ്യത്തിലായിരുന്ന അരവിന്ദ് കെജ്രിരിവാളിന് ജാമ്യം ഇനിയും നീട്ടാണമെന്ന് ആവിശ്യം. ഏഴു ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിരിവാള്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. ഏഴ് കിലോ ഭാരം കുറയുകയും കെറ്റോണിന്റെ അളവ് കൂടുകയും…

സ്കൂളിലെ അരി കടത്തിയ സംഭവം; സാമ്പത്തിക നഷ്ടം കുറ്റക്കാരായ അധ്യാപകരില്‍ നിന്നും ഈടാക്കും

മലപ്പുറം മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും ലക്ഷങ്ങളുടെ അരി കടത്തിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്ക് ശുപാര്‍ശ. അരി കടത്തിയ സംഭവത്തിലുണ്ടായ സാമ്പത്തിക നഷ്ടം കുറ്റക്കാരായ അധ്യാപകരില്‍ നിന്നും ഈടാക്കാനും ധനകാര്യ പരിശോധന വിഭാഗം ശുപാര്‍ശ ചെയ്തു. ധനകാര്യ…

ഭർത്താവ് അവയവ കച്ചവടത്തിന് നിർബന്ധിച്ചു; യുവതിയുടെ വെളിപ്പെടുത്തൽ

ഇടനിലക്കാരനും ഭർത്താവും ചേർന്ന് അവയവകച്ചവടത്തിന് നിർബന്ധിച്ചുവെന്ന് നെടുംപൊയിൽ സ്വദേശിനിയായ യുവതി വെളിപ്പെടുത്തി. വൃക്ക നൽകാൻ 9 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. പിൻമാറിയതോടെ ഇടനിലക്കാരൻ ഭീഷണിപ്പെടുത്തിയെന്നും യുവതി വ്യക്തമാക്കി. ബെന്നി എന്ന ഇടനിലക്കാരനാണ് യുവതിയുടെ ഭർത്താവിനെ സമീപിച്ചത്. ഒരു വർഷത്തിലധികമായി യുവതിയുടെ…

നടി മീരാ വാസുദേവൻ വിവാഹിതയായി

നടി മീരാ വാസുദേവൻ വിവാഹിതയായി. ഛായാഗ്രാഹകൻ വിപിൻ പുതിയങ്കമാണ് വരൻ. കോയമ്പത്തൂരിലാണ് വിവാഹം നടന്നത്. ഔദ്യോഗികമായി മെയ് 21ന് വിവാഹം രജിസ്റ്റര്‍ ചെയ്‍തുവെന്നാണ് മീരാ വാസുദേവൻ തന്നെ വെളിപ്പെടുത്തിയത്. വിപിൻ രാജ്യാന്തര അവാര്‍ഡ് ജേതാവുമാണ്. 2019 തൊട്ട്  ഞങ്ങള്‍ ഒരുമിച്ച് സീരിയലില്‍…

ബാർ കോഴ വിവാദം: എക്സൈസ് മന്ത്രിയുടെയും സിപിഎമ്മിന്റെയും വാദങ്ങൾ തെറ്റ്

ബാറുടമകളെ സഹായിക്കുന്ന ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്ന എക്സൈസ് മന്ത്രിയുടെയും സിപിഎമ്മിൻറെയും വാദങ്ങൾ തെറ്റ്.  97 ബാര്‍ ലൈസൻസ് നൽകിയതടക്കം രണ്ടാം പിണറായി സര്‍ക്കാര്‍ ബാറുടമകൾക്ക് കയ്യയച്ചാണ് ഇളവുകൾ നൽകിയത്. ബെവ്കോ ഔട്ട്ലെറ്റുകൾക്ക് പൊതു അവധികൾ ബാധകമാക്കിയത് മുതൽ ടേൺഓവര്‍ ടാക്സ് വെട്ടിപ്പ്…

പനമ്പളളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകം; പ്രതിയായ അമ്മയുടെ ആണ്‍സുഹൃത്തിനെ പിടികിട്ടാതെ പോലീസ്‌

കൊച്ചില്‍ പനമ്പിളളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ അമ്മയുടെ ആണ്‍സുഹൃത്തിനെ ഇതുവരെയും പിടികിട്ടിയില്ല. തൃശൂര്‍ സ്വദേശി റഫീഖ് ഒളിവിലാണെന്നാണ് പോലീസിന്റെ വിശദീകരണം. ഇയാളുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്. ഇയാളെ കണ്ടുപിടിക്കാനായി അന്വേഷണം പുരോഗമിക്കുന്നുണ്ട് എന്നും പോലീസ് അറിയിച്ചിട്ടുണ്ട്. എസിപി രാജ്കുമാറിന്റെ…

വിഗ്രഹങ്ങളാൽ സമ്പന്നമായ പൗർണ്ണമിക്കാവ്

ഇടവ മാസത്തിലെ പൗർണ്ണമിയിൽ കാക്കയുടെ വിഗ്രഹം കൂടി പീഠത്തിൽ ഇരുത്തിയതോടെ പൗർണ്ണമിക്കാവ് വിഗ്രഹങ്ങളാൽ സമ്പന്നമായി. കേരളത്തിൽ ഇത്രയും ഉയരവും നീളവും ശക്തിയുമുള്ള വിഗ്രഹങ്ങളുള്ളത് വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ മാത്രമാണ്. ശ്രീകോവിലിനുള്ളിൽ പഞ്ചലോഹത്തിൽ തയ്യാറാക്കിയ…

കെജരിവാളിന്റെ അവസ്ഥ തന്നെ പിണറായിക്കും; കെ. സുരേന്ദ്രൻ

മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് ഉറപ്പ് നൽകി അധികാരത്തിലെത്തിയ ഇടത് സർക്കാർ പൂട്ടിയ ബാറുകളെല്ലാം തുറന്ന കാഴ്ച നമ്മൾ കണ്ടതാണ്. കേരളത്തിൽ നടന്ന ബാർക്കോഴ ഡൽഹിയിൽ നടന്ന ബാർക്കോഴ പോലെ ആകും എന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ്റെ വാ​ദം. മുഖ്യമന്ത്രിയുടെ അറിവോടെയാണ്…