റോയി മാത്യു നന്മ നിറഞ്ഞ പൊതുപ്രവർത്തകൻ: മാണി സി കാപ്പൻ

പാലാ: നന്മ നിറഞ്ഞ പൊതുപ്രവർത്തകനായിരുന്നു അന്തരിച്ച റോയി മാത്യു എലിപ്പുലിക്കാട്ടെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഇൻഡ്യൻ കോഫി ഹൗസ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റോയി എലിപ്പുലിക്കാട്ട് അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.…

വിദ്യാഭ്യാസം മാറ്റങ്ങൾ സൃഷ്ടിക്കും: മാണി സി കാപ്പൻ

അളനാട്: വിദ്യാഭ്യാസം സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. അളനാട് ഗവൺമെൻ്റ് യു പി  സ്കൂളിന് മാണി സി കാപ്പൻ എം എൽ എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 14 ലക്ഷം രൂപ…

വിദ്യാർത്ഥിനിയുടെ കൊലപാതകം; ക്രൂരകൃത്യങ്ങൾക്കിടയാക്കുന്ന മാനസികാവസ്ഥ പഠനവിധേയമാക്കണം: മാണി സി കാപ്പൻ എം.എൽ.എ

പാലാ: അതിദാരുണവും സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതുമായ സംഭവമാണ് കോളജ് കാമ്പസിൽ ഉണ്ടായതെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ദാരുണ സംഭവം നടന്ന കോളജ് കാമ്പസ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു എം എൽ എ. ഇത്തരം സംഭവങ്ങൾ തുടരുന്നത്…

നഷ്ടപരിഹാരം ലഭ്യമാക്കണം: മാണി സി കാപ്പൻ

തലനാട്: തലനാട് പഞ്ചായത്തിലെ ചാമപ്പാറയിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ നാശനഷ്ടം സംഭവിച്ചവർക്കു നഷ്ടപരിഹാരം അനുവദിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. വെള്ളപ്പൊക്ക സാധ്യതാ മേഖലകളിൽ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊല്ലപ്പള്ളിയിൽ തോട് നവീകരിച്ച്…

പാലാഴി ടയേഴ്‌സ് അടക്കമുള്ള സാങ്കല്‍പ്പിക പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത് കേരളാ കോണ്‍ഗ്രസ്: നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളാ കമ്മിറ്റി

പാലാ: പാലാഴി ടയേഴ്‌സ്, മരങ്ങാട്ടുപള്ളി സ്പിന്നിംഗ് മില്‍ തുടങ്ങിയ സാങ്കല്‍പ്പിക പദ്ധതികള്‍ പാലായില്‍ അവതരിപ്പിച്ചത് കേരളാ കോണ്‍ഗ്രസ് ആണെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളാ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇവയ്ക്കുവേണ്ടി പൊതു ജനങ്ങളില്‍ നിന്നും പണം സമാഹരിച്ചത് ആരാണെന്ന് പാലാക്കാര്‍ക്ക് അറിയാമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.…

ഡിപ്പോകളില്‍ നിന്നും കെ എസ് ആര്‍ ടി സി ബസുകള്‍ തിരികെ കൊണ്ടു പോകുന്നു

പാലാ: കെ എസ് ആര്‍ ടി സി നിര്‍ദ്ദേശപ്രകാരം വിവിധ ഡിപ്പോകളില്‍ നിന്നും ബസുകള്‍ തിരികെ കൊണ്ടുപോയി. ഈരാറ്റുപേട്ട, വൈക്കം, പാലാ, പൊന്‍കുന്നം, കോട്ടയം, എരുമേലി ഡിപ്പോകളില്‍ നിന്നായി 95 ബസുകളാണ് തിരികെ കൊണ്ടുപോയത്. ഏറ്റവും കൂടുതല്‍ ബസുകള്‍ തിരികെ എടുത്തത്…