ലോക്‌സഭാ തെരഞ്ഞെടുപ്പ്: എൽഡിഎഫ് സ്ഥാനാർത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും

സിപിഐ സ്ഥാനാർത്ഥികളെ ഇന്നത്തെ സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷം അറിയാൻ കഴിയും. രാവിലെ സംസ്ഥാന എക്‌സിക്യൂട്ടീവും, സംസ്ഥാന കൗൺസിലും ചേരും. സി.പി.ഐ മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. സി.പി.എം മത്സരിക്കുന്ന 15 ഇടങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ നാളെയും പ്രഖ്യാപിക്കും. വയനാട്ടിൽ ആനി…

വനിതാ സംവരണ ബിൽ സഭയിൽ അവതരിപ്പിച്ചു; വനിതാ സംവരണം നടപ്പിലാക്കാൻ ദൈവം തന്നെ തിരഞ്ഞെടുത്തതെന്ന് മോദി

ഏറെക്കാലമായി രാജ്യം കാത്തിരുന്ന വനിതാ സംഭരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. അവതരണത്തിനു മുമ്പ് പാർലമെന്റിൽ പ്രത്യേക സെഷനിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനം രാജ്യത്തിന്റെ ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് അഭിപ്രായപ്പെട്ടു. വനിതാ സംവരണം നടപ്പിലാക്കുവാൻ ദൈവം തന്നെ തിരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ…

മുരളീധരന്റെ പരസ്യ വിമർശനങ്ങളിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി

മുതിര്‍ന്ന നേതാവ് കെ മുരളീധരന്റെ പരസ്യവിമര്‍ശനങ്ങളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. ലോക്സഭയില്‍ മത്സരിക്കില്ലെന്ന് ആവര്‍ത്തിക്കുന്ന നേതാവിനെ അനുനയിപ്പിക്കേണ്ടെന്ന നിലപാടിലാണ് സംസ്ഥാന നേതാക്കള്‍.അതൃപ്തികള്‍ പാര്‍ട്ടി ഫോറത്തില്‍ പറയാതെയാണ് പരസ്യമായി അദ്ദേഹം പ്രസ്താവനകള്‍ നടത്തുന്നത്. അതെ സമയം ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുമെങ്കിലൂം അതൃപ്തിയുണ്ടായാല്‍…

ജി 20 ഡിജിറ്റൽ ധനമന്ത്രിമാർ സമവായത്തിലെത്തി : രാജീവ് ചന്ദ്രശേഖർ

ഓഗസ്റ്റില്‍ നടന്ന ഡിജിറ്റല്‍ ധന മന്ത്രിമാരുടെ യോഗത്തിന്റെ സുപ്രധാന ഫലങ്ങള്‍ ചര്‍ച്ച ചെയ്തതായി കേന്ദ്ര നൈപുണ്യ വികസനം, സംരംഭകത്വം, ഇലക്ട്രോണിക്സ്- ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ അധ്യക്ഷതയില്‍, ഭാവിയിലെ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യം…

മിസോറം ബോംബ് സ്ഫോടനം ; മോദിക്കെതിരെ കോൺഗ്രസ്

മിസോറം തലസ്ഥാനമായ ഐസോളില്‍ 1966 മാര്‍ച്ച് 5ന് ബോംബുകള്‍ വര്‍ഷിച്ചത് അന്നു വ്യോമസേനയില്‍ പൈലറ്റുമാരായിരുന്ന രാജേഷ് പൈലറ്റും സുരേഷ് കല്‍മാഡിയുമായിരുന്നുവെന്ന ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യയുടെ വാദം പൊളിച്ചു കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ബിജെപിയുടെ വാദങ്ങള്‍ തെറ്റാണ്.…

രാഷ്ട്രപതിയെ സന്ദര്‍ശിച്ച് മലയാളി വിദ്യാര്‍ഥി സംഘം

മന്‍ കീ ബാത്ത് നൂറാം എപ്പിസോഡ് ആഘോഷങ്ങളുടെ ഭാഗമായി നെഹ്റു യുവകേന്ദ്ര സംഘ ടിപ്പിച്ച ക്വിസ് മത്സരത്തില്‍ വിജയിച്ച കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ചു. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരന് ഒപ്പമായിരുന്നു സന്ദര്‍ശനം. 17 വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും…

കന്നഡ ചിത്രത്തിനെതിരെ നഷ്ടപരിഹാരംആവശ്യപ്പെട്ട് നടി

കന്നഡ ചിത്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ രമ്യ എന്ന ദിവ്യ സ്പന്ദന. കന്നഡ ചിത്രമായ ഹോസ്റ്റല്‍ ഹുഡുഗാരി ബെക്കഗിഡ്ഡരെ എന്ന ചിത്രത്തിനെതിന്റെ നിര്‍മാതാക്കള്‍ക്കെതിരെ നടി വക്കീല്‍ നോട്ടീസ് അയച്ചു. അനുവാദമില്ലാതെ തന്റെ ചിത്രങ്ങളും, വീഡിയോകളും ചിത്രത്തിന്റെ പ്രമോഷന്…

രാഹുലിന്റെ ശനിദശ എന്ന് മാറും ?

മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ ഗുജറാത്ത് ഹൈക്കോടതി രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളി. അപ്പീല്‍ തള്ളിയതില്‍ അതിശയമില്ലെന്ന് കോണ്‍ഗ്രസ്. രാഹുലിനെ ശിക്ഷിച്ചു കൊണ്ടുള്ള സൂറത്ത് കോടതിയുടെ വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. ശിക്ഷാവിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും…

സുരേഷ്ഗോപി കേന്ദ്രമന്ത്രിയായേക്കും

മുന്‍ എം പി യും, നടനും, ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് പുതിയ സൂചന. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി സുരേഷ് ഗോപിയെയും ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം.പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയും നിലവിലുള്ള വകുപ്പുകളില്‍ മാറ്റം വരുത്തിയും സമഗ്രമായ…

തിരുവനന്തപുരത്ത് നിർമല സീതാരാമൻ മത്സരിക്കും

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ ഇറക്കി തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം പിടിക്കാന്‍ ബിജെപി നീക്കം. മണ്ഡലത്തില്‍ ദേശീയ അധ്യക്ഷനെ നേരിട്ടെത്തിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി കളമൊരുക്കി. സംസ്ഥാനത്ത് എന്‍ഡിഎ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. വന്ദേഭാരതിന്റെ ഉദ്ഘാടനവമുമായി ബന്ധപ്പെട്ട രാഷ്ട്രീയനീക്കങ്ങളോടെ പ്രധാനമന്ത്രി…