സാമ്പത്തികസഹായം നിലച്ചു; കെ.എസ്.ആര്‍.ടി.സി.യില്‍ ശമ്പളം മുടങ്ങി

തിരുവനന്തപുരം: ബജറ്റില്‍ അനുവദിച്ച സാമ്പത്തികസഹായം പൂര്‍ണമായും തീര്‍ന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി.യിലെ ശമ്പളവിതരണം മുടങ്ങി. സര്‍ക്കാര്‍ സഹായധനം കിട്ടിയാല്‍മാത്രമേ കഴിഞ്ഞമാസത്തെ ശമ്പളം നല്‍കാന്‍ കഴിയൂ. 80 കോടി രൂപയാണ് ശമ്പളത്തിനുവേണ്ടത്. 13-നുശേഷമേ ശമ്പളവിതരണം ഉണ്ടാകൂവെന്നാണ് വിവരം. അധികവരുമാനം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതികളെല്ലാം വിവിധ കാരണങ്ങളാല്‍…

കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; 35 പേര്‍ക്ക് പരിക്ക്

കൊല്ലം: കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 35 പേര്‍ക്ക് പരിക്കേറ്റു. പത്തനാപുരത്ത് നിന്നു കൊട്ടാരക്കരയിലേക്ക് വന്ന വേണാട് ബസിന് പിന്നില്‍ പുനലൂരില്‍ നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിക്കുകയായിരുന്നു. ഇന്നലെ രാവിലെ 9 മണിയോടെ കൊട്ടാരക്കര പഴയതെരുവിലാണ്…

കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ തുറക്കും; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ തുറക്കും. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഏത് സ്ഥാപനത്തിനും കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വാടകമുറി അനുവദിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബെവ്‌കോ വില്‍പ്പനശാലകള്‍ മാത്രമാണ് തുറക്കുന്നത്. ഇരുന്ന് മദ്യപിക്കാനുള്ള സൗകര്യം ഒരുക്കുന്നില്ല.…

സ്ത്രീ യാത്രക്കാര്‍ക്ക് സുരക്ഷിത താമസമൊരുക്കി ‘സേഫ് സ്റ്റേ’ പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി.

കൊല്ലം : സംസ്ഥാനത്തെ ബസ് യാത്രക്കാരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. എന്നാല്‍ ദീര്‍ഘദൂരയാത്രക്കാരില്‍ സ്ത്രീകളുടെ എണ്ണം കുറവാണ്. താമസിക്കാന്‍ സുരക്ഷിതവും സൗകര്യപ്രദവുമായ സ്ഥലം കിട്ടാത്തതിനാല്‍ സ്ത്രീകള്‍ രാത്രിയാത്ര ഒഴിവാക്കുന്നു. ഇതിനു പരിഹാരംകാണാനും, ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കാനും ‘സേഫ് സ്റ്റേ’പദ്ധതിയുമായി കെ എസ് ആര്‍…

തലസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ; കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ സര്‍വീസുകള്‍

തിരുവനന്തപുരം : തലസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകല്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. സെക്രട്ടേറിയറ്റടക്കം സര്‍ക്കാര്‍ ഓഫീസുകളെല്ലാം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. ഹോട്ടലുകളുടെ പ്രവര്‍ത്തനസമയം കൂടും. ജിമ്മുകളും തുറക്കും. എന്നാല്‍ ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുകയാണ്. സെക്രട്ടേറിയറ്റടക്കം തലസ്ഥാനത്തെ സര്‍ക്കാര്‍…

ഡിപ്പോകളില്‍ നിന്നും കെ എസ് ആര്‍ ടി സി ബസുകള്‍ തിരികെ കൊണ്ടു പോകുന്നു

പാലാ: കെ എസ് ആര്‍ ടി സി നിര്‍ദ്ദേശപ്രകാരം വിവിധ ഡിപ്പോകളില്‍ നിന്നും ബസുകള്‍ തിരികെ കൊണ്ടുപോയി. ഈരാറ്റുപേട്ട, വൈക്കം, പാലാ, പൊന്‍കുന്നം, കോട്ടയം, എരുമേലി ഡിപ്പോകളില്‍ നിന്നായി 95 ബസുകളാണ് തിരികെ കൊണ്ടുപോയത്. ഏറ്റവും കൂടുതല്‍ ബസുകള്‍ തിരികെ എടുത്തത്…

യാത്രക്കാരോട് മാന്യമായി പെരുമാറാൻ കെ.എസ്.ആർ.ടി.സി.ക്കാർക്ക് യോഗ

യാത്രക്കാരോട് മാന്യമായി പെരുമാറാൻ കെ.എസ്.ആർ.ടി.സി. ജീവനക്കാരെ യോഗ പരിശീലിപ്പിക്കുന്നു. ജീവനക്കാരുടെ മാനസിക സമ്മർദം കുറയ്ക്കാനും മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഇത് എന്ന് മാനേജ്‌മെന്റ്. വ്യക്തിത്വവികസനം ഉൾപ്പെടെ വിവിധമേഖലകളിലെ വിദഗ്ധരാണ് ക്ലാസെടുക്കുന്നത്. രാവിലെയും വൈകീട്ടുമാണ് യോഗ പരിശീലനം. അടിയന്തര…