മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം. റോയ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എം. റോയ്(82) അന്തരിച്ചു. കൊച്ചിയിലെ വസതിയില്‍ മൂന്നുമണിയോടെ ആയിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായിരുന്നു. പത്രപ്രവര്‍ത്തകന്‍, കോളമിസ്റ്റ്, പ്രഭാഷകന്‍, അധ്യാപകന്‍, നോവലിസ്റ്റ് എന്നീ നിലകളില്‍ തിളങ്ങിയിട്ടുണ്ട്. ഇംഗ്ലീഷ്, മലയാളം മാധ്യമ പ്രവര്‍ത്തന രംഗത്ത് ഒരുപോലെ തിളങ്ങിയ…