പൗരാണികകാലത്തിന്റെ തിരുശേഷിപ്പുകള്‍കൊണ്ട് സമ്പന്നമാണ് നമ്മുടെ നാട്. രാജകാലത്തിന്റെ ഓര്‍മകള്‍ അവശേഷിപ്പിക്കുന്ന കൊട്ടാരങ്ങളും കോട്ടകളും ഇന്നത്തെ തലമുറയോട് വിളിച്ചു പറയുന്നത് നമ്മുടെ നാടിന്റെ ചരിത്രമാണ്.അകത്തളങ്ങളില്‍ നിധിക്ക് തുല്യമായ അമൂല്യവസ്തുക്കളുടെ ശേഖരമുള്ള കോയിക്കല്‍ കൊട്ടാരവും രാജകാലത്തിന്റെ പ്രൗഢി വിളിച്ചു പറയുന്നു.നൂറ്റാണ്ടുകളുടെ ചരിത്രംപേറുന്ന നെടുമങ്ങാട്ടെ കോയിക്കല്‍കൊട്ടാരം…

