പാവപ്പെട്ടവരുടെ അന്നം മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷ്യക്കിറ്റ്, പെൻഷൻ എന്നിവ മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. വോട്ടിന് വേണ്ടിയല്ല കിറ്റും പെൻഷനും നൽകുന്നത്, ജനങ്ങൾക്കുള്ള ആശ്വാസമായാണെന്നും കിറ്റ് വിതരണം എന്ന തീരുമാനം തെരഞ്ഞെടുപ്പിന്റെ തലേന്നുണ്ടായതല്ലെന്നും മുഖ്യമന്ത്രി…
