തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ താന്‍ നടത്തിയ പ്രസ്താവനയില്‍ വിശദീകരണവുമായി കെ കെ ശൈലജ. സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിക്കുകയല്ല ചെയ്തത്. ഒന്നിച്ചുനിന്ന് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്. സര്‍ക്കാറും ജനപ്രതിനിധികളും ഒരുമിച്ച് നിന്ന് എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കണമെന്നും…
