നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ ആകാശ് തില്ലങ്കേരിയുടെ യാത്ര; നടപടിയെടുക്കാതെ മോട്ടോർ വാഹനവകുപ്പ്

നമ്പർ പ്ലേറ്റില്ലാത്ത മോഡിഫൈ ചെയ്‌ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്ത് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. നിയമ വിരുദ്ധ യാത്രയാണ് നടത്തിയത്. സിനിമ ഡയലോ​ഗ് ചേർത്ത് എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ പ്രതി ആകാശ് തലങ്കേരി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ…

സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വിവരങ്ങള്‍ ആത്മകഥയിലൂടെ വെളിപ്പെടുത്തി; മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുത്തു

സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മുന്‍ ഡി.ജി.പി സിബി മാത്യൂസിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം മണ്ണന്തല പൊലീസാണ് സിബി മാത്യൂസിനെതിരെ കേസെടുത്തത്. ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് നടപടി. 2019ലാണ് പൊലീസ് ഉദ്യോഗസ്ഥനായ കെ കെ ജോഷ്വാ സിബി മാത്യൂസിനെതിരെ കേസെടുക്കണമെന്ന്…

അനധികൃത മത്സ്യബന്ധനം; ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ട് പിടിച്ചെടുത്തു

തൃശൂർ അഴീക്കോട് തീരത്തോട് ചേർന്ന് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് വകുപ്പ് പിടികൂടി. എറണാകുളം മുനമ്പം പള്ളിപ്പുറം ദേശത്ത് നിധീഷിന്റെ ഉടമസ്ഥതയിലുള്ള ‘ശ്രീശാസ്താ’യാണ്‌ പിടിച്ചെടുത്തത്. നിയമപരമായ അളവിൽ അല്ലാതെ കണ്ട (12 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള) 800 കിലോ കിളിമീൻ…