കടുത്ത പനിയെത്തുടര്‍ന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. യെച്ചൂരിയ്ക്ക് ന്യുമോണിയ സ്ഥിരീകരിച്ചതായിയാണ് റിപ്പോർട്ട്. നിലവില്‍ യെച്ചൂരിയെ എമര്‍ജന്‍സി വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ഭയപ്പെടാനൊന്നുമില്ലെന്നുമാണ് എയിംസ് അധികൃതര്‍ അറിയിച്ചുത്. ആരോഗ്യനിലയുടെ മറ്റ് വിശദാംശങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Tag: hospitalized
നടന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍
ഉയര്‍ന്ന പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിന് പിന്നാലെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നടന്‍ മോഹന്‍ലാല്‍ ചികിത്സ തേടി. ആശുപത്രി അധികൃതര്‍ തന്നെയാണ് വിവരം പുറത്തു വിട്ടത്. താരത്തിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. ഇതേ തുടര്‍ന്ന് മോഹന്‍ലാലിന് ഡോക്ടര്‍മാര്‍ 5 ദിവസത്തെ…
കുഴിമന്തിയില്‍ നിന്ന് 178 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന സ്ത്രി മരിച്ചു
തൃശ്ശൂർ പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. ഇന്ന് പുലർച്ചെ തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചാണ് പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ (56) മരിച്ചത്. സെയിൻ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് കഴിഞ്ഞ ശനിയാഴ്ച ഭക്ഷ്യവിഷബാധയേറ്റത്.…
നടൻ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ സ്വകാര്യആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായി. കാലിലെ രക്തകുഴലുകളിലെ തടസ്സം നീക്കുന്നതിനുള്ള ആഞ്ജിയോപ്ലാസ്റ്റി ശസ്ത്രക്രിയയാണ് നടന്നത്. ബച്ചന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെയാണ് താരത്തെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…

