ലക്നോ: ഉത്തര്‍പ്രദേശിലെ ഫൈസാബാദ് റെയില്‍വേ സ്റ്റേഷന്റെ പേര് അയോധ്യകാണ്ഡ് എന്നാക്കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിലാണ് ഇക്കാര്യമറിയിച്ചത്. പേര്മാറ്റത്തിനു കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുണ്ടെന്നുകാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു മറ്റൊരു ട്വിറ്റര്‍ സന്ദേശവും പുറത്തുവന്നു. വിജ്ഞാപനത്തിന് മുഖ്യമന്ത്രി പച്ചക്കൊടി കാണിക്കുക മാത്രമായിരുന്നു ട്വീറ്റില്‍ വിശദീകരിക്കുന്നു.…
