ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി അനന്തുവിന് യാത്രാമൊഴി, അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നൽകണം

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ടിപ്പറിൽ നിന്ന് കല്ലുതെറിച്ച് വീണുണ്ടായ അപകടത്തിൽ മരിച്ച ബിഡിഎസ് വിദ്യാർത്ഥി അനന്തുവിന് കണ്ണീരോടെ വിട ചൊല്ലി നാട്. വീട്ടിലെയും കോളജിലെയും പൊതുദർശനത്തിന് ശേഷം അനന്തുവിന്‍റെ മൃതദേഹം മുട്ടത്തറയിലെ ശ്മശാനത്തിൽ സംസ്കരിച്ചു. പാറക്കല്ല് തെറിച്ചു തലയിൽ വീണതിനെത്തുടർന്നാണ് മരണം സംഭവിച്ചത്.…