മുതുകാടിന്റെ ഭാരതയാത്ര ഡോക്യു സിനിമ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഭിന്നശേഷി മേഖലയുടെ സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുന്നതിനായി മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നടത്തിയ ഭാരത യാത്ര ഇന്‍ക്ലൂസീവ് ഇന്ത്യയെ അധികരിച്ച് തയ്യാറാക്കിയ ഡോക്യു സിനിമയുടെ പ്രകാശനം ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. 2024 ഒക്‌ടോബര്‍ 6ന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച…

ഇന്ദ്രജാല സ്മരണപുതുക്കി മാജിക് പ്ലാനറ്റില്‍ അവര്‍ ഒത്തുചേര്‍ന്നു

തിരുവനന്തപുരം: പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തത്ര വിസ്മയാനുഭവങ്ങള്‍ പരസ്പരം പങ്കുവെച്ച് അവര്‍ മാജിക് പ്ലാനറ്റില്‍ ഒത്തുകൂടി. ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോഴുണ്ടായ സന്തോഷങ്ങളും സങ്കടങ്ങളും അത്ഭുതങ്ങളും അപൂര്‍വനിമിഷങ്ങളും പങ്കുവച്ചപ്പോള്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ ട്രൂപ്പില്‍ പ്രവര്‍ത്തിച്ചവരുടെ ഒത്തുചേരലിലെ അനുഭവങ്ങളാണിവ. 36…

ഗോപിനാഥ് മുതുകാടിന്റെ ഇന്‍ക്ലൂസീവ് ഇന്ത്യ ഭാരതയാത്ര പരിപാടിയെ മുക്തകണ്ഠം അഭിനന്ദിച്ച് നാഗാ ഗവര്‍ണര്‍ ലാ ഗണേശന്‍

നാഗാലാന്റ്: ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യഉള്‍ച്ചേര്‍ക്കണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച ബോധവത്കരണ പരിപാടിയെ അഭിനന്ദിച്ച് നാഗാലാന്റ് ഗവര്‍ണര്‍ ലാ ഗണേശന്‍. ഭാരതയാത്രയുടെ നാഗാലാന്റ് പര്യടത്തിനിടെ ദിമാപുരിലെ നെയ്‌സറില്‍ (നോര്‍ത്ത് ഈസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് ആന്റ് റിസര്‍ച്ച്) നടന്ന…

മുതുകാടിന്റെ ഭാരതയാത്രയ്ക്ക് ഭാവുകങ്ങള്‍ നേര്‍ന്ന് ഗോവ ഗവര്‍ണര്‍ ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഭാരതത്തിലുടനീളം പൊതുജനങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനായി ഗോപിനാഥ് മുതുകാട് നടത്തുന്ന ഇന്‍ക്ലൂസീവ് ഇന്ത്യ ഭാരതയാത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള.  ഭാരതയാത്രയ്ക്കുള്ള റൂട്ട് മാപ്പ് മുതുകാടിന് സമ്മാനിച്ചാണ് യാത്രയ്ക്ക് ഭാവുകങ്ങള്‍ നേര്‍ന്നത്.…

മായാജാലവും മലയാള കൃതികളും പ്രകാശനം ചെയ്തു

തിരുവനന്തപുരം: മലയാള സാഹിത്യകൃതികളിലെ ഇന്ദ്രജാല സാന്നിദ്ധ്യം അനാവരണം ചെയ്യുന്ന ചന്ദ്രസേനന്‍ മിതൃമ്മലയുടെ മായാജാലവും മലയാള കൃതികളും എന്ന പുസ്തകം ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഗോപിനാഥ് മുതുകാടിന് നല്‍കി പ്രകാശനം ചെയ്തു. ഇന്ദ്രജാല സാന്നിദ്ധ്യമുള്ള സാഹിത്യകൃതികളെക്കുറിച്ചുള്ള ആഴത്തിലുള്ള അന്വേഷണമാണ് ഈ പുസ്തകമെന്ന്…

കലകളില്‍ പുതുവിസ്മയം രചിക്കാന്‍ 100 ഭിന്നശേഷിക്കുട്ടികള്‍ ഡിഫറന്റ് ആര്‍ട് സെന്ററിലേയ്ക്ക്

തിരുവനന്തപുരം: കലാവൈവിധ്യങ്ങളുടെ വിസ്മയലോകത്തേയ്ക്ക് നാളെ (വെള്ളി) സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 100 ഭിന്നശേഷികളെത്തുന്നു.  പാട്ടും നൃത്തവും ചിത്രരചനയുമൊക്കെയായി പരിമിതികളെ അതിജീവിക്കുവാനുള്ള പ്രത്യേക പരിശീലനത്തിനാണ് മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട്…