ആലപ്പുഴയിൽ പുറക്കാട് കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടൽ ഉൾവലിഞ്ഞത്. ഇന്ന് രാവിലെയാണ് തീരദേശവാസികൾ സംഭവം കണ്ടത്. സംഭവത്തെ തുടർന്ന് ആശങ്കയിലാണ് പ്രദേശത്തെ മൽസ്യത്തൊഴിലാളികൾ. അതേസമയം, കടൽ ഉൾവലിഞ്ഞതിന് എന്താണ് കാരണമെന്ന് വ്യക്തമല്ല.…

