വന്‍ബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയില്‍; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവല്‍

ലണ്ടന്‍: മലയാള സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പേട്രിയറ്റിന്റെ ചിത്രീകരണത്തിനായി സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി യു.കെയിലെത്തി. കുടുംബത്തോടൊപ്പം എത്തിയ അദ്ദേഹത്തെ ചിത്രത്തിന്റെ പ്രധാന നിര്‍മ്മാതാവും അടുത്ത സുഹൃത്തുമായ അഡ്വ. സുഭാഷ് ജോര്‍ജ് മാനുവല്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. കൊച്ചി ബ്ലൂ ടൈഗേഴ്‌സ്…

”നീ നിലാ ചിരിയാലെ, കരിമിഴിയാലെ….” ‘ഒരു റൊണാള്‍ഡോ ചിത്ര’ത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഒരു റൊണാള്‍ഡോ ചിത്രം’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. അരുണ്‍ കുമാര്‍ എസിന്റെ വരികള്‍ക്ക്…

ഇരട്ടകൾ നിർമ്മാണവും സംവിധാനവും ചെയ്ത ടോവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’.

നിർമ്മാണവും സംവിധാനവും ഇരട്ടകൾ ചേർന്ന് അണിയിച്ചൊരുക്കിയ പടമാണ് ടോവിനോ തോമസിന്റെ ‘അന്വേഷിപ്പിൻ കണ്ടെത്തും’. ചിത്രത്തിന്റെ സംവിധായകൻ ഡാർവിനും നിർമാതാവ് ഡോൾവിനുമാണ്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഇരട്ടി മധുരവുമായി ഇവരുടെ പിറന്നാളും ഇന്നാണ്. സിനിമയുടെ വൻ വിജയത്തിന്റെ പശ്ചാത്തലത്തിലുള്ള പിറന്നാളിന് അതുകൊണ്ടുതന്നെ ഇരട്ടിമധുരം…

ഓസ്‌കാര്‍ സ്വപ്‌നത്തിലേക്ക് ഇന്ത്യന്‍ സിനിമയ്ക്ക് വഴിതുറന്ന രാജ്യാന്തര സംവിധായകന്‍

ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തി ആര്‍ആര്‍ആര്‍ ഓസ്‌കാര്‍ ബഹുമതി നേടുമ്പോള്‍ ഇന്ത്യന്‍ സിനിമയെ ആഗോള വേദിയില്‍ എത്തിക്കുന്നതിന് അക്ഷീണം പരിശ്രമിച്ച നിരവധിയാളുകള്‍ നമുക്ക് മുമ്പിലുണ്ട്. സ്ലം ഡോഗ് മില്യണയറിലൂടെ എ ആര്‍ റഹ്മാന്‍ മുമ്പ് ഓസ്‌കാര്‍ ബഹുമതി രാജ്യത്തേക്ക് കൊണ്ടുവന്നപ്പോള്‍ ഏലിയന്‍ എന്ന…

ലളിതം സുന്ദരമായി താമരക്കുരുവിയുടെ മംഗല്യം; മഞ്ജരി സമൂഹത്തിന് നല്‍കിയത് വലിയൊരു സന്ദേശം

തിരുവനന്തപുരം: ആര്‍ഭാടങ്ങളുടെ പകിട്ടില്ലാതെ പിന്നണി ഗായിക മഞ്ജരി വിവാഹശേഷം ആദ്യമെത്തിയത് ഭിന്നശേഷിക്കുട്ടികളുടെ ഡിഫറന്റ് ആര്‍ട് സെന്ററില്‍. ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം പാട്ടുപാടിയും കൂട്ടുകൂടിയും സദ്യകഴിച്ചും അത്യധികം ലളിതവും സുന്ദരവുമാക്കി മഞ്ജരി തന്റെ വിവാഹാഘോഷം. ബാല്യകാല സുഹൃത്തായ ജെറിനാണ് മഞ്ജരിയുടെ വരന്‍. വരനും വധുവും ഉച്ചയോടെയാണ്…

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് : സയ്യിദ് മിര്‍സ ജൂറി ചെയര്‍മാന്‍

2021 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സയാണ് ജൂറി ചെയര്‍മാന്‍. എഴുപതുകള്‍ മുതല്‍ ഇന്ത്യന്‍ സമാന്തര സിനിമയുടെ ശക്തനായ പ്രയോക്താവായി നിലകൊള്ളുന്ന അദ്ദേഹത്തിന് മികച്ച സംവിധായകനും…

പ്രഭാസ് നായകനാകുന്ന ആസ്‌ട്രോ ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

സിനിമ ആരാധകര്‍ കാത്തിരുന്ന പ്രഭാസ് പൂജ ഹെഗ്‌ഡെ താര ജോഡികളായി എത്തുന്ന ആസ്‌ട്രോ ത്രില്ലര്‍ ചിത്രം രാധേശ്യാമിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കാലവും പ്രണയവും തമ്മില്‍ പോരാട്ടം എന്ന ടാഗ്ലൈനോട് കൂടിയാണ് ട്രെയിലര്‍ എത്തിയത്. മുംബൈയില്‍ വെച്ച് നടന്ന ചടങ്ങിലാണ് കര്‍ട്ടണ്‍ റൈസിംഗ്…

അയ്യൻകാളി പ്രതിഭാ പുരസ്കാരം ഇന്ദ്രൻസിന്

വിഴിഞ്ഞം: അയ്യൻകാളി ഇൻസ്റ്റിട്യൂട്ട് ഓഫ് ഹിസ്റ്റോറിക്കൽ സ്റ്റഡീസിന്റെ പ്രഥമ അയ്യൻകാളി പ്രതിഭാ പുരസ്കാരം നടൻ ഇന്ദ്രൻസിന്. പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അജിത് വെണ്ണിയൂർ, രമേശ് ബാബു, പി വൈ അനിൽകുമാർ എന്നിവരടങ്ങിയ പാനലാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തതെന്ന്…