ലഖിംപൂര്‍ ഖേരിയിലെ ആക്രമണത്തില്‍ പ്രതിഷേധം കടുപ്പിച്ച് കിസാന്‍ സഭ; 18ന് രാജ്യവ്യാപക റെയില്‍ ഉപരോധം സംഘടിപ്പിക്കും

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിന് നേരെ വാഹനം ഓടിച്ചുകയറ്റിയ സംഭവത്തില്‍ പ്രതിഷേധം കടുപ്പിച്ചു സംയുക്ത കിസാന്‍ മോര്‍ച്ച. പ്രതികളെ അറസ്റ്റ് ചെയ്യാത്ത യുപി സര്‍ക്കാര്‍ നടപടിക്കെതിരെ ഈ മാസം 12ആം തീയതി ലഖിംപൂരില്‍ പ്രതിഷേധ പരിപാടിക്ക് ആഹ്വാനം ചെയ്തു.…

ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സെക്രട്ടറിയേറ്റ് വളയല്‍ തുടരും ; കര്‍ഷകര്‍

പട്‌ന: ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സെക്രട്ടറിയേറ്റ് വളയല്‍ തുടരുമെന്ന് ഹരിയാണയിലെ കര്‍ഷകര്‍. ആയിരക്കണക്കിന് കര്‍ഷകരാണ് കര്‍ണാലിലുള്ള മിനി സെക്രട്ടിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. അനാജ് മണ്ഡിയിലെ കിസാന്‍ മഹാപഞ്ചായത്ത് സമാപിച്ചതിന് പിന്നാലെയാണ് കര്‍ഷകര്‍ മിനി സെക്രട്ടറിയേറ്റ് കെട്ടിടം വളഞ്ഞത്. സെക്രട്ടറിയേറ്റിന് സമീപത്ത് സ്ഥാപിച്ചിട്ടുള്ള…

കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന് ; അതീവ ജാഗ്രതയില്‍ രാജ്യതലസ്ഥാനം

ന്യൂഡല്‍ഹി : കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന് നടക്കും. അതീവ ജാഗ്രതയിലാണ് രാജ്യതലസ്ഥാനം. ഇന്ന് മുതല്‍ പാര്‍ലമെന്റ് സമ്മേളനം അവസാനിക്കും വരെ ജന്തര്‍മന്ദറില്‍ ധര്‍ണ നടത്തുവാനാണ് തീരുമാനം. അതിര്‍ത്തികളിലും പാര്‍ലമെന്റിനടുത്ത മേഖലകളിലും പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ പ്രതിഷേധത്തില്‍…

കര്‍ഷക പ്രതിഷേധം പാര്‍ലമെന്റിന് മുന്നിലേക്ക്

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷക വിരുദ്ധ ബില്ലുകള്‍ പിന്‍വലിയ്ക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. ദിവസം ഇരുനൂറു കര്‍ഷകര്‍ വീതം പങ്കെടുക്കുന്ന വിധത്തിലാണ് സമരം. പാര്‍ലമെന്റ് മാര്‍ച്ച് നടത്തുന്ന എല്ലാവരും ബാഡ്ജ് ധരിയ്ക്കും. പാര്‍ലമെന്റ് വളയാനോ അകത്തേക്ക് തള്ളിക്കയറാനോ ശ്രമിയ്ക്കാത്ത…

കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണം ; പ്രക്ഷോഭം പാര്‍ലമെന്റിന് മുന്നിലേക്ക് മാറ്റുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് തുടരുന്ന പ്രക്ഷോഭം പാര്‍ലമെന്റിന് മുന്നിലേക്ക് മാറ്റുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കും വരെ പുറത്ത് സമരം നടത്തുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. വര്‍ഷകാല സമ്മേളനം…