നടൻ ടി പി മാധവൻ അന്തരിച്ചു

നടൻ ടി പി മാധവൻ അന്തരിച്ചു. 86 വയസായിരുന്നു. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. താരംസംഘടനയായ അമ്മയുടെ സ്ഥാപക ജനറൽ സെക്രട്ടറി ആയിരുന്നു. 600ല്‍…

തിരുവനന്തപുരത്ത് പരിക്കേറ്റയാളെ മുറിക്കുളളിൽ പൂട്ടിയിട്ടു ; പരിക്കേറ്റയാൾ മരിച്ചു

തിരുവനന്തപുരം വെള്ളറടയിൽ വാഹനമിടിച്ച് പരിക്കേറ്റയാളെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കടന്നുകളഞ്ഞു. പരിക്കേറ്റയാൾ മുറിക്കുള്ളിൽ കിടന്ന് തന്നെ മരിച്ചു. കലുങ്ക്ന സ്വദേശി സുരേഷാണ് മരിച്ചത്. വെള്ളറട പൊലീസ് സംഭവത്തെക്കുറിച്ച് പരിശോധന ആരംഭിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഏഴാം തീയതി രാത്രിയാണ് സംഭവമുണ്ടായത്.…

ഇനി മടക്കമില്ലാതെ യാത്ര; മരിച്ച 23 മലയാളികള്‍ക്കും അന്തിമോപചാരമര്‍പ്പിച്ച് മുഖ്യമന്ത്രി

കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികളെ നാട്ടിൽ എത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 23 മൃതദേഹങ്ങളും പൊതുദര്‍ശനത്തിനുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും റീത്ത് സമര്‍പ്പിച്ച് അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അന്തിമോപചാരമര്‍പ്പിച്ചു. പൊലീസിന്‍റെ ഔദ്യോഗിക…

പെരിയാറില്‍ ടണ്‍ കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി; കര്‍ഷകര്‍ക്ക് കോടികളുടെ നഷ്ടം

പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തെ തുടർന്ന് പ്രാഥമിക കണക്കുമായി ഫിഷറീസ് വകുപ്പ്. 150ലേറെ മത്സ്യക്കൂടുകൾ പൂർണ്ണമായി നശിച്ചുപോയിട്ടുണ്ട്. സംഭവത്തെ തുടർന്ന് കോടികളുടെ നഷ്ടമാണ് മത്സ്യക്കർഷകർക്കുണ്ടായിരിക്കുന്നത്. വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത്. വരാപ്പുഴയിലാണ്…

സുഖപ്രസവത്തിനായി യൂട്യൂബ് നോക്കി പഠനം;അമ്മയും കുഞ്ഞും മരിച്ചു

ആദ്യത്തെ മൂന്ന് പ്രസവം സിസേറിയൻ ആയതിനാൽ നാലാമത്തെ കുട്ടിയുടേത് സുഖപ്രസവം നടക്കാൻ വേണ്ടി ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിൽ തന്നെ സുഖപ്രസവത്തിന് ശ്രമിച്ചു. പാലക്കാട് സ്വദേശിയായ വീട്ടമ്മ ഷമീറ ബീവിയും നവജാതശിശുവുമാണ് മരിച്ചത്. സംഭവത്തെ തുടർന്ന് ഭർത്താവ് പൂന്തുറ സ്വദേശിയായ നയാസിനെതിരെ…

മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ്. നരിമാൻ അന്തരിച്ചു.

മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ്. നരിമാൻ അന്തരിച്ചു. 95 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ചരിത്രത്തിലെ സുപ്രധാനമായ പല കേസുകളിലും സാന്നിധ്യമുള്ള വ്യക്തിയാണ്. പത്മവിഭൂഷൻ, പത്മഭൂഷൻ എന്നീ അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. നരിമാന്റെ പല കേസുകളും…

സാന്ത്വനം സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു

സാന്ത്വനം സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു. 47 വയസ്സ് മാത്രമായിരുന്നു പ്രായം. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. കൊല്ലം അഞ്ചല്‍ സ്വദേശിയാണ് ആദിത്യന്‍. സീരിയല്‍ ഷൂട്ടിങ്ങിന്റെ ആവശ്യത്തിനായി തിരുവനന്തപുരം പേയാട് വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ആകാശദൂത്,വാനമ്പാടി തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ…