നിപ ആശങ്കയിൽ തിരുവന്തപുരവും

നിപ ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവ് ആണെന്ന് പരിശോധനയില്‍ കണ്ടെത്തി.കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി ആര്‍ ഡി എല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനഫലം നെഗറ്റീവ് ആയതിനാല്‍ ഇവരുടെ…

ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു: ബാങ്കുകള്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കും, കടകളുടെ സമയവും നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഈ തീരുമാനം. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ അഞ്ചു ദിവസവും (തിങ്കള്‍ മുതല്‍ വെള്ളി ) ഇടപാടുകാര്‍ക്കു പ്രവേശനം നല്‍കും. സി…

വീട്ടുകാരെ വിളിക്കാം’ കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് വീഡിയോ കോള്‍ വഴി വീട്ടിലേക്ക് വിളിക്കാന്‍ കഴിയുന്ന ‘വീട്ടുകാരെ വിളിക്കാം’ പദ്ധതി വിജയകരമായതിനെ തുടര്‍ന്ന് കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പദ്ധതിയ്ക്ക് നല്ല പ്രതികരണമാണ്…

കോവിഡ് വ്യാപനതോത് കുറയ്ക്കാന്‍ സുസജ്ജമായി തദ്ദേശസ്ഥാപനങ്ങള്‍

കൊല്ലം: കോവിഡ് വ്യാപനതോത് കുറയ്ക്കുന്നതിന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍. ആന്റിജന്‍, ആര്‍.ടി. പി.സി.ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയും വാക്സിനേഷന്‍ മെഗാ ഡ്രൈവുകള്‍ സംഘടിപ്പിച്ചും പ്രതിരോധം ശക്തമാക്കിക്കഴിഞ്ഞു. ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനവും ശ്രദ്ധേയമാണ്. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ഹോമിയോ…

ജൂണ്‍ 21 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡെല്‍ഹി: ജൂണ്‍ 21 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടാതെ, കുട്ടികള്‍ക്കായുള്ള വാക്‌സിന്‍ പരീക്ഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും വൈകാതെ അക്കാര്യത്തില്‍ സന്തോഷവാര്‍ത്ത ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. വാക്‌സിന്റെ സംഭരണം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായിരിക്കുമെന്ന്…