അഹമ്മദാബാദ്: ഗുജറാത്തില്‍ പുതിയ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ചുമതലയേല്‍ക്കും. ഘട്ട്‌ലോഡിയയില്‍ നിന്നുള്ള നിയമസഭാംഗമാണ് ഭൂപേന്ദ്ര പട്ടേല്‍. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാനി ശനിയാഴ്ച രാജി വച്ചിരുന്നു. ഇതിന് പിറകെ ഞായറാഴ്ച ഗാന്ധിനഗറില്‍ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.…
