സീതാറാം യെച്ചൂരിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു; കടുത്ത പനിയും ന്യുമോണിയയും സ്ഥിതികരിച്ചു

കടുത്ത പനിയെത്തുടര്‍ന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. യെച്ചൂരിയ്ക്ക് ന്യുമോണിയ സ്ഥിരീകരിച്ചതായിയാണ് റിപ്പോർട്ട്. നിലവില്‍ യെച്ചൂരിയെ എമര്‍ജന്‍സി വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ഭയപ്പെടാനൊന്നുമില്ലെന്നുമാണ് എയിംസ് അധികൃതര്‍ അറിയിച്ചുത്. ആരോഗ്യനിലയുടെ മറ്റ് വിശദാംശങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.