പാട്ടുകൾക്ക് ജീവൻ ഉണ്ടെന്ന് തോന്നിപോകുന്ന ആലാപന മികവ്, കഥാപാത്രങ്ങളുടെ ആത്മഭാവം അറിഞ്ഞ ആലാപനമാണ് നാലു പതിറ്റാണ്ടിലേറെയായി മലയാളി മനസ്സുകളെ തൊട്ടുണർത്തിക്കൊണ്ട് ഇന്നു മുന്നേറുന്നത്. പ്രണയവും വിരഹവും വിഷാദവുമെല്ലാം പെയ്തിറങ്ങിയൊഴുകുന്ന സ്വരമധുരമായ ഒരു സംഗീത നദിയാണ് ചിത്ര. മലയാളത്തിന്റെ വാനമ്പാടി തമിഴകത്ത് ചിന്നക്കുയിലാണ്.…
