മിച്ച ഭൂമി കേസില്‍ നിലമ്ബൂര്‍ എംഎല്‍എ പി. വി അന്‍വറിന് രേഖകള്‍ ഹാജരാക്കാന്‍ സമയം നീട്ടി നല്‍കി ലാന്‍ഡ് ബോര്‍ഡ്.സെപ്റ്റംബര്‍ 7 വരെയാണ് സമയം നീട്ടി നല്‍കിയത്. അന്‍വറിന്റെ പക്കല്‍ 19 ഏക്കര്‍ അധിക ഭൂമി ഉണ്ടെന്ന ബന്ധപ്പെട്ട ഓഫീസറുടെ റിപ്പോര്‍ട്ട് തെറ്റാണെന്നും പങ്കാളിത്ത വ്യവസ്ഥയില്‍ നടത്തുന്ന സ്ഥാപനങ്ങളുടെ ഉള്‍പ്പടെയുള്ള വസ്തു മിച്ചഭൂമിയില്‍ ഉള്‍പെടുത്തിതായതായും അന്‍വറിന്റെ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്നാണ് രേഖകള്‍ ഹാജരാക്കാന്‍ അന്‍വറിന് സെപ്റ്റംബര്‍ 7 വരെ സമയം നല്‍കിയത്. അതേ സമയം തന്റെ പക്കലുള്ള ഭൂമി എത്രയെന്നു വ്യക്തമാക്കാന്‍ അന്‍വര്‍ ഇതുവരെ തയ്യാറായില്ലന്ന് പരാതിക്കാരന്‍ കെ വി ഷാജി ലാന്‍ഡ് ബോര്‍ഡിനെ അറിയിച്ചു.
