പണ്ട് കാലത്തെ പലചരക്ക് കടകള്‍ക്ക് പകരം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ നാട്ടിന്‍പുറങ്ങളില്‍ പോലും സജീവമാവുകയാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും ഒഴിച്ചുകൂടാന്‍ കഴിയാത്ത ഉത്പന്നങ്ങള്‍ ആയതിനാല്‍ തന്നെ ഈ മേഖലയിലെ ബിസിനസ് സാധ്യതകള്‍ ഏറെയാണ്. എന്നാല്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് പടുത്തുയര്‍ത്താനും അത്രത്തോളം ബുദ്ധിമുട്ടുണ്ട്.
ഒരു സൂപ്പര്‍ മാര്‍ക്കറ്റിന് ആവശ്യമായുള്ള എല്ലാ സാങ്കേതിക വശങ്ങളെക്കുറിച്ച് എല്ലാ സംരംഭകര്‍ക്കും അറിവുണ്ടാകണമെന്നില്ല. വന്‍തുകകള്‍ മുടക്കിയിട്ടും തെറ്റായ മുന്‍വിധികള്‍ ഒരുപക്ഷേ ബിസിനസിനെ നഷ്ടത്തിലാക്കാനും കാരണമാകും. എന്നാല്‍ ഇവയ്‌ക്കെല്ലാം ഉത്തരമായി പ്രൊഫഷണലിസത്തോടുകൂടി ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കാനുള്ള നിര്‍ദ്ദേശം തരാന്‍ ഒരു ടീം ഇന്ന് കേരളത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്; റീട്ടെയ്ല്‍ കണ്‍സള്‍ട്ടന്‍സിയായ ‘വേസ്റ്റാനോ റീട്ടെയില്‍ സൊല്യൂഷന്‍സ്’.
കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് തുടങ്ങി ഇന്ന് വേസ്റ്റാനോ പ്രോജക്ട് ആന്‍ഡ് പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് സര്‍വീസ്, വേസ്റ്റാനോ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, വേസ്റ്റാനോ ഇന്ത്യ എല്‍എല്‍പി എന്നിങ്ങനെ വിവിധ ശാഖോപശാഖയായി വിജയകരമായി മുന്നോട്ടു പോകുന്ന സ്ഥാപനമാണ് വേസ്റ്റാനോ. സംരംഭകരുടെ സൂപ്പര്‍ മാര്‍ക്കറ്റ് എന്ന ആശയത്തെ ഒരു വിജയമാതൃകയാക്കി അവതരിപ്പിച്ച്, അവരെ വിജയത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായാണ് വേസ്റ്റാനോ റീട്ടെയില്‍ സൊല്യൂഷന്‍സ് പ്രവര്‍ത്തിക്കുന്നത്.

മറ്റെല്ലാ സംരംഭങ്ങളും എന്നത് പോലെ ഇവിടെയും ബിസിനസ് പ്ലാന്‍ ആവശ്യമാണ്. സൂപ്പര്‍ മാര്‍ക്കറ്റിന്റെ സ്ഥലം, ഉള്‍പ്പെടുത്തേണ്ട ഉത്പന്നങ്ങള്‍, മറ്റു സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നുള്ള മത്സരം, സാമ്പത്തികം തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. റീട്ടെയില്‍ മേഖലയില്‍ വേണ്ടുന്ന വിവിധ ഡിവിഷനുകളില്‍ അതിന്റെ ഓരോ മേഖലകളിലും പ്രവൃത്തി പരിചയമുള്ള ടീമാണ് വെസ്റ്റാനായുടേത്. അതുകൊണ്ടുതന്നെ ഇത്തരം ടീമിന്റെ സേവനങ്ങളിലൂടെ സൂപ്പര്‍ മാര്‍ക്കറ്റുകളെ സ്മാര്‍ട്ടായി ക്രമീകരിക്കുകാനും സാധിക്കുന്നു.
അതേസമയം ഒരു കടയുടെ നിര്‍മാണം പൂര്‍ത്തിയായാല്‍ അവിടത്തേക്ക് ആവശ്യമായ റാക്കുകള്‍, ലൈറ്റുകള്‍, ബില്ലിങ് മെഷീന്‍, ഫ്രീസറുകള്‍ തുടങ്ങിയവ ആവശ്യാനുസരണം നല്‍കാന്‍ വെസ്റ്റാനോക്ക് സാധിക്കുന്നുണ്ട്. അതോടൊപ്പം എല്ലാ ബ്രാന്‍ഡുകളും കസ്റ്റമേഴ്‌സിന്റെ കണ്ണില്‍പ്പെടത്തക്ക രീതിയില്‍ തന്നെ ക്രമീകരിക്കാനും ഇവര്‍ സഹായിക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് എന്ന ചിന്തയില്‍ തുടങ്ങി അതിന്റെ പ്രവര്‍ത്തനം വരെയുള്ള എല്ലാ കാര്യങ്ങള്‍ക്കും വേസ്റ്റാനോ നിങ്ങളുടെ ഒപ്പമുണ്ട്.
കേരളത്തിനകത്തുള്ള ഏത് കസ്റ്റമേഴ്‌സിനും നേരിട്ട് കണ്ട് വെസ്റ്റാനോ ടീമുമായി സംസാരിക്കാനും നിങ്ങള്‍ക്ക് വേണ്ടുന്ന നിര്‍ദ്ദേശങ്ങളും നല്‍കാനും കഴിയും. മാനേജിങ് ഡയറക്ടറായ സുധീഷ് എന്‍ഐടിയുടെ 15 വര്‍ഷത്തെ അനുഭവ സാമ്പത്താണ് വേസ്റ്റാനോ ഗ്രൂപ്പിന്റെ വിജയം. ഇന്ന് വിജയത്തിലേക്ക് ഉയര്‍ത്തിയ ധാരാളം സൂപ്പര്‍ മാര്‍ക്കറ്റുകളെ അഭിമാനപൂര്‍വം ചൂണ്ടിക്കാണിക്കാന്‍ വേസ്റ്റാനോ ഗ്രുപ്പിന് കഴിയും. കേരളത്തിനകത്തും പുറത്തുമായി ഇതുവരെ നാല്‍പത്തി ഒന്നോളം പ്രോജക്ടുകള്‍ വേസ്റ്റാനോ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

 
                                            