സൂപ്പർ സ്റ്റാറുകൾ ഒന്നിക്കുന്നു . തമിഴ് പടം ജയിലറിന്റെ ചിത്രീകരണം നടക്കുകയാണ് . ഈ ചിത്രത്തിൽ തമിഴകത്തിയും മലയാളികളുടെയും അഭിമാനമായ രണ്ടു സൂപ്പർ സ്റ്റാറുകളാണ് എത്തുന്നത് . സൂപ്പർ സ്റ്റാർ രജനി കാന്ത് ചിത്രമായ ജയിലറയിൽ മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത് നമ്മുടെ മലയാളത്തിന്റെ പ്രിയ നടൻ ലാലേട്ടനാണ് .എന്തായാലും ഇരു ഭാഷകളിലെയും സൂപ്പർസ്റ്റാറുകൾ ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ .
സൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി തീയറ്റുറുകളിൽ എത്തുന്ന സിനിമയാണ് ജയിലർ . രജനികാന്ത് ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ‘ജയിലര്‍’ കഥാപാത്രമായി ആണ് രജനികാന്ത് അഭിനയിക്കുന്നത് . പൊതുവെ രജനികാന്ത് ചിത്രങ്ങൾക്ക് ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത് . എന്നാൽ ഇപ്പോൾ മലയാള സിനിമ പ്രേമികൾക്കും സന്തോഷിക്കാവുന്ന വക ഈ ‘ജയിലർ’ ചിത്രത്തിൽ ഉണ്ട് . മലയാളികളുടെ സൂപ്പർ താരം മോഹൻലാലും രജനികാന്ത് ചിത്രത്തില്‍ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നു എന്ന വാര്‍ത്തകളും ഇപ്പോൾ പുറത്ത് വരുന്നത് . ഒരു അതിഥി വേഷത്തിലാണ് രജനികാന്ത് ചിത്രത്തില്‍ എത്തുന്ന മോഹൻ ലാൽ എത്തുന്നത് . ചിത്രത്തിൽ രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ടിംഗാണ് മോഹൻ ലാലിന് ഉണ്ടാകുക എന്നും വിവരങ്ങൾ ഉണ്ട് . നടി രമ്യാ കൃഷ്‍ണനും ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട് . ചിത്രത്തില്‍ കന്നഡ താരം ശിവരാജ്‍കുമാറും വേഷമിടുന്നുണ്ട്. നെല്‍സണ്‍ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നത് . തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ബീസ്റ്റിനു ശേഷം തീയറ്ററുകളിൽ എത്തുന്ന നെൽസൺ ചിത്രമാണ് ജയിലർ . കോലമാവ് കോകില എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ നേടിയ സംവിധായകനാണ് നെൽസൺ. വിജയിപ്പിക്കുവാൻ വേസ്റ്റ് വൻ പരാജയമായിരുന്നു എങ്കിലും ജയിലറിലൂടെ ഒരു തിരിച്ചുവരവ് നടത്താൻ ശ്രമിക്കുകയാണ് നെൽസൺ.
