നവദമ്പതികളുടെ കിടപ്പുമുറിയിൽ ഇത്തരം കാര്യങ്ങൾ പാടില്ല

വിവാഹം എന്നത് ഏതൊരു വ്യക്തിയുടേയും ജീവിതത്തിലെ പ്രധാനപ്പെട്ട ഏടാണ്. അതിനാല്‍ തന്നെ ഏതൊരാളും ദാമ്പത്യ ജീവിതത്തെ കുറിച്ച് ഒരുപാട് സ്വപ്നങ്ങള്‍ കാണാറുണ്ട്. വിവാഹത്തിന് നല്ല ദിവസവും സമയവും നോക്കുന്നത് മുന്നോട്ടുള്ള ജീവിതം ശുഭകരമാകുന്നതിന് വേണ്ടിയാണ്. അതുപോലെ തന്നെ പ്രധാനമാണ് വിവാഹത്തിന് ശേഷം ദമ്പതികള്‍ പാലിക്കേണ്ട ചിട്ടവട്ടങ്ങളും.

വാസ്തു ശാസ്ത്രത്തില്‍ ഇത് സംബന്ധിച്ച് വളരെ കൃത്യമായ നിരവധി നിര്‍ദേശങ്ങളാണ് ഉള്ളത്. വിവാഹശേഷം, ഓരോ നവദമ്പതികളും അവരുടെ ജീവിതത്തില്‍ ഒരു പുതിയ തുടക്കമാണ് കുറിക്കുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കൊപ്പം നവദമ്പതികള്‍ക്കായി ഒരുക്കുവന്ന മുറിയും പ്രത്യേകം ശ്രദ്ധിക്കണം എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. ഇക്കാര്യത്തില്‍ വാസ്തു പറയുന്ന നിര്‍ദേശങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

വാസ്തു പ്രകാരം നവദമ്പതികളുടെ മുറി തെക്ക്, പടിഞ്ഞാറ് അല്ലെങ്കില്‍ വടക്ക് പടിഞ്ഞാറ് ദിശയിലായിരിക്കണം. ദമ്പതികളുടെ തല തെക്കോട്ടും പാദങ്ങള്‍ മുറിയുടെ വടക്കോട്ടും ആയിരിക്കുന്ന തരത്തിലായിരിക്കണം കട്ടില്‍ സജ്ജീകരിക്കേണ്ടത്. കാലുകള്‍ മുറിയുടെ വാതിലിന് നേരെയാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത് സാധ്യമല്ലെങ്കില്‍ തല കിഴക്കോട്ട് വെക്കുന്ന തരത്തില്‍ വെക്കാം.

മുറിയുടെ ഭിത്തികളില്‍ സാധ്യമെങ്കില്‍ ചുവപ്പ് നിറം ഉപയോഗിക്കുക. ഇത് ഊര്‍ജ്ജം വര്‍ധിപ്പിക്കുകയും ഇരുവരും തമ്മിലുള്ള ബന്ധത്തെ ഊഷ്മളമാക്കുകയും ചെയ്യുന്നു എന്നാണ് പൊതുവെയുള്ള വിശ്വാസം. ചാരനിറം, തവിട്ട് നിറം കറുപ്പ് തുടങ്ങിയ നിറങ്ങള്‍ മുറിയില്‍ ഉപയോഗിക്കരുത്. പിങ്ക്, മഞ്ഞ, നീല, ഓറഞ്ച് നിറങ്ങള്‍ ഉപയോഗിക്കാം. മുറികളില്‍ വെക്കുന്ന ചിത്രങ്ങളുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം.

നവദമ്പതികളുടെ ചിത്രങ്ങള്‍ ഫ്രെയിമില്‍ വെക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ ഒരിക്കലുംദൈവത്തിന്റെയോ വന്യമൃഗങ്ങളുടെയോ ചിത്രങ്ങള്‍ മുറിയില്‍ വെക്കാന്‍ പാടില്ല. ഇത് വീട്ടിലുള്ളവര്‍ക്ക് മേല്‍ ദൈവകോപം പതിയാന്‍ ഇടയാക്കും. ദമ്പതികള്‍ക്ക് തടികൊണ്ടുള്ളകട്ടിലായിരിക്കണം നല്‍കേണ്ടത്. കട്ടിലിനടിയില്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഉപയോഗിക്കരുത്.

ഓഫീസുമായി ബന്ധപ്പെട്ട ഒന്നും മുറിയില്‍ സൂക്ഷിക്കാന്‍ പാടില്ലെന്ന് ഓര്‍ക്കണം. മുറിയില്‍ കണ്ണാടിയുണ്ടെങ്കില്‍ അത് കിടക്കയുടെ മുന്‍വശത്തായിരിക്കരുത്. തങ്ങളുടെ പൂര്‍വ്വികരുടെ ചിത്രങ്ങള്‍ കിടപ്പുമുറിയുടെ ഭിത്തിയില്‍ തൂക്കരുത്. കട്ടിലിനെ തല ഭാഗത്തെ ഭിത്തിയില്‍ ക്ലോക്കോ ഫോട്ടോ ഫ്രെയിമോ വെക്കാന്‍ പാടില്ല. മതഗ്രന്ഥങ്ങള്‍ കിടപ്പുമുറിയില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് ഉടന്‍ നീക്കം ചെയ്യുക. മുറിക്കകം ദിവസവും വൃത്തിയാക്കണം.

Leave a Reply

Your email address will not be published. Required fields are marked *