മിക്രോൺ ഉപവകഭേദമായ XBB.1.5 വാക്സീൻ എടുത്തവരെ ബാധിക്കാനുള്ള സാധ്യത കൂടുതലെന്ന് പഠനം. ന്യൂയോർക്ക് നഗരത്തിലെ ജനിതക സീക്വൻസ് ചെയ്യപ്പെട്ട കൊവിഡ് 19 കേസുകളിൽ 73
ശതമാനവും XBB.1.5 വകഭേദം
മൂലമുണ്ടായതാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഇന്നേ വരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വ്യാപനശേഷിയുള്ള വകഭേദമാണ് XBB,1.5 എന്ന് കരുതപ്പെടുന്നു. വാക്സീൻ എടുത്തവരെയും ഇതിനു മുൻപ് കൊവിഡ് അണുബാധ വന്നവരെയുമെല്ലാം ഈ വകഭേദം ബാധിക്കാമെന്ന് ന്യൂയോർക്ക് ഹെൽത്ത് ആൻഡ് മെൻറൽ ഹൈജീൻ ട്വിറ്ററിൽ കുറിക്കുന്നു.
