സോളാർ സുനാമി ഉടൻ ;ജനങ്ങൾ കൂട്ടത്തോടെ കൊല്ലപ്പെടും

നിരവധി പ്രവചനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുൻപിൽ എത്താറുണ്ട്. ചിലത് കേട്ട് നാം വളരെയധികം ഭയപ്പെടുകയും ചെയ്യുന്നു. ചില വ്യക്തികൾക്ക് ആറാമിന്ദ്രിയം പ്രവർത്തിക്കുന്നു എന്നൊക്കെ പറയാറുണ്ട്. ചിലത് സത്യമാവുകയും ചെയ്യുന്നു. 2022 ലോകാവസാനം എന്നൊരു പ്രവചനം ഇതിനു മുൻപു ഉണ്ടായിരുന്നു. അന്ന് നാസ വരെ അറിയിച്ചത് തങ്ങൾക്ക് ഒരുപാട് മെയിലുകൾ കിട്ടി ഇത് സത്യമാകുമോ എന്ന് ചോദിച്ച് എന്നായിരുന്നു. പക്ഷേ അങ്ങനെയൊരു സാധ്യത ഒരിക്കലും ഉണ്ടായിരുന്നില്ല. കാരണം 2022 ഇപ്പോൾ അവസാനിക്കാറായിരിക്കുന്നു. ഇനി കൊറോണ എന്ന മഹാമാരി ആയിരിക്കുമോ ലോകാവസാനം എന്നതുകൊണ്ട് അന്ന് സൂചിപ്പിച്ചിരുന്നത് എന്ന് നമുക്ക് അറിയില്ല കാരണം ലോകാവസാനം പോലെ തന്നെ ലോകത്തെ മുഴുവൻ ഗ്രസിച്ച ഒരു അസുഖമായിരുന്നല്ലോ കൊറോണ. അതുപോലെ മറ്റൊരു പ്രവചനവുമായി എത്തിയിരിക്കുകയാണ് ബാബ വംഗ.
പ്രവചിക്കുന്നത് സോളാർ സുനാമി യാണ്.


ഭാവിയിൽ സംഭവിക്കാൻ ഇരിക്കുന്ന പല കാര്യങ്ങളും പ്രവചിച്ച ലോകശ്രദ്ധയാകർഷിച്ച സ്ത്രീയാണ് നോസ്ട്രഡാമസ് വുമൺ എന്നറിയപ്പെടുന്ന ബാബ വംഗ.
5079 ആകുമ്പോൾ ലോകം അവസാനിക്കുമെന്ന് ബാബ പ്രവചിച്ചിരിക്കുന്നു. 2023 നെ കുറിച്ചും അവർ പ്രവചനം നടത്തിയിട്ടുണ്ട്.
ആഗോള ആണവ സ്ഫോടനം വഴി വച്ചേക്കാവുന്ന ഭൂമിയുടെ ഭ്രമണപഥത്തിലെ വ്യതിചലനത്തെ കുറിച്ച് ആണ് ഭയപ്പെടുത്തുന്ന ഈ പ്രവചനം. നാശം വിതച്ചേക്കാവുന്ന ഒരു സോളാർ കൊടുങ്കാറ്റ് ഇതിന്റെ അനന്തരഫലങ്ങളിൽ ഒന്നുമാത്രണെന്നും ഇവർ പറയുന്നു. കോടിക്കണക്കിന് അണുബോംബുകൾ പോലെ ശക്തമായേക്കാവുന്ന ഒന്നാണ് സോളാർ കൊടുങ്കാറ്റ്. ലബോറട്ടറികളിൽ മനുഷ്യക്കുഞ്ഞ് ജനിക്കും, അന്യഗ്രഹ ജീവികൾ ഭൂമിയിലെത്തും എന്നും ഇതിനുമുൻപ് ബാബ പ്രവചിച്ചിട്ടുണ്ട്.
അന്യഗ്രഹ ജീവികൾ ഭൂമിയിൽ എത്തിയാൽ ദശലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടേക്കാം എന്നും അവർ പറയുന്നു.
അവർ പറയുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.
ഭൂമിയുടെ കാന്തിക കവചം 2023 ഒരു സോളാർ കൊടുങ്കാറ്റ് അല്ലെങ്കിൽ സോളാർ സുനാമി കാരണം മാരകമായി നശിപ്പിക്കപ്പെടും.
അന്യഗ്രഹ ജീവികൾ ആക്രമണം നടത്തിയാൽ ഭൂമിയിലെ ദശലക്ഷക്കണക്കിന് ആളുകൾ നശിച്ചു പോകും


ബാബയുടെ പ്രവചനങ്ങൾ അനുസരിച്ച് 2023 ഭൂമിയുടെ ഭ്രമണപഥത്തിൽ മാറ്റം സംഭവിക്കും ഭൂമിയും അതിന്റെ കോസ്മിക് പരിസ്ഥിതിയും തമ്മിലുള്ള ചെറിയ മാറ്റം പോലും ഭൂമിയുടെ താപനിലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം.
2023 ലബോറട്ടറികളിൽ മനുഷ്യക്കുഞ്ഞുങ്ങൾ ജനിക്കും മാതാപിതാക്കൾക്ക് കുഞ്ഞിന്റെ രൂപവും സ്വഭാവവും ഇഷ്ടാനുസൃതമാക്കാൻ അവസരം ലഭിക്കും. ഇത് കണ്ടെത്തിക്കഴിഞ്ഞാൽ വാടക ഗർഭധാരണത്തിന്റെ പ്രശ്നം പരിഹരിക്കപ്പെടും.പ്രസവം മനുഷ്യ നിയന്ത്രണത്തിൽ ആകും ഭാവിയിലെ ആളുകൾ വങ്കയുടെ അഭിപ്രായത്തിൽ ലാബുകളിൽ ആണ് ജനിക്കുക.വീട്ടിലോ ആശുപത്രികളിലോ അല്ല .
ഒരു പവർ പ്ലാന്റ് പൊട്ടിത്തെറിച്ചാൽ തത്ഫലമായി ഉണ്ടാകുന്ന വിഷമേഘങ്ങൾ ഏഷ്യയിലെ മുഴുവൻ ഭൂഖണ്ഡത്തെയും കനത്ത പുകമഞ്ഞിൽ മൂടും. ഈ മാറ്റത്തിന്റെ ഫലമായി ഗുരുതരമായ അണുബാധകൾ മറ്റു രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കും.
2028 ഒരു ബഹിരാകാശ സഞ്ചാരി ശുക്രനിൽ ഇറങ്ങുന്നത് പോലെയുള്ള ഭാവി സംഭവങ്ങളും ബാബ പ്രവചിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *