ഒരുകാലത്ത് മലയാളക്കരയെ കിടുകിടാ വിറപ്പിച്ച കള്ളിയങ്കാട്ട് നീലി എന്ന രക്തദാഹിയായ യക്ഷിയുടെ കഥ ഇന്നും ഉള്‍ക്കിടിലത്തോടെയാണ് ആളുകള്‍ കേള്‍ക്കുക. കള്ളിയങ്കാട്ട് നീലിയായി നടി ശ്വേതാ മേനോന്‍ വന്നാലോ, അത് പൊളിക്കും .
കള്ളിയങ്കാട്ട് നീലിയായി ശ്വേതാ മേനോന്‍ പുതിയ ചിത്രത്തിലൂടെ എത്തുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. പുതിയ ചിത്രത്തിന്റെ ഭാഗമായുള്ള
ശ്വേതയുടെ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
സുജിത് കെ.ജെ യാണ് ശ്വേത മേനോനെ വെച്ച് കള്ളിയങ്കാട്ട് നീലിയുടെ കണ്‍സപ്റ്റ് ആര്‍ട്ട് ചെയ്തിരിക്കുന്നത്.കള്ളിയങ്കാട്ട് നീലിയായി ശ്വേതയെ വരച്ചെടുത്ത ഗ്രാഫിക് ചിത്രമാണിത്.കള്ളിയങ്കാട്ട് നീലി എന്ന കഥാപാത്രത്തിന് വലിയ ആമുഖങ്ങളൊന്നും മലയാളികള്‍ക്ക് ആവശ്യമില്ല. യക്ഷികഥകള്‍ കേട്ട് തുടങ്ങിയത് തന്നെ നീലിയിലൂടെയാണ്. ആ നീലിയായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താന്‍ പോവുകയാണ് ശ്വേത മേനോന്‍!
ഒരുകാലത്ത് ബാല്യകൗമാരങ്ങളുടെ പേടിപ്പെടുത്തുന്ന കഥാരുപമായിരുന്നു കള്ളിയങ്കാട്ട് നീലി.
കേട്ടറിഞ്ഞ പഴങ്കഥകളിലൂടെയും വാമൊഴികളിലൂടെയും മലയാളി മനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ കള്ളിയങ്കാട്ട് നീലി. വശ്യസൗന്ദര്യത്തിന്റെ മൂര്‍ത്തീഭാവമായ നീലി എന്ന രക്തദാഹിയായ യക്ഷി.മുട്ടോളമെത്തുന്ന മുടിയും വിടര്‍ന്ന കണ്ണുകളും ആരേയും മയക്കുന്ന വശ്യസൗന്ദര്യവും അന്നാട്ടിലെ ചെറുപ്പക്കാരേയും വൃദ്ധരേയും ഒരുപോലെ മോഹിപ്പിച്ചു എന്നതാണ് പഴമൊഴി. സ്ത്രീലമ്പടന്മാരായ പുരുഷന്മാരെ വശീകരിച്ചു കൊണ്ടുപോയി മാറുപിളര്‍ന്ന് രക്തം ഊറ്റിക്കുടിക്കുന്ന ഉഗ്രരൂപമുള്ള യക്ഷിയായി കഥകളിലൂടെ മലയാളി മനസ്സുകളില്‍ നീലി ഇന്നും ജീവിക്കുന്നു. നീലിയായി ശ്വേതാ മേനോന്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ മികച്ച സ്വീകാര്യതയായിരിക്കും കൊടുക്കുക.
കള്ളിയങ്കാട്ട് നീലിയുടെ കഥ പറയുന്ന സിനിമ അതേ പേരില്‍ 1979 ല്‍ പുറത്തിരങ്ങിയിരുന്നു. നീലിയായത് അന്ന് ജയഭാരതിയാണ്.നീലിയുടെ കഥയെ ആസ്പദമാക്കി സിനിമ കളും സീരീയലുകളും ഉണ്ടായിട്ടുണ്ട് . പഴയ കേരളത്തിന്റെ തെക്കേ അറ്റമായ നാഗര്‍ കോവിലിലില്‍ പനമരങ്ങളും കള്ളിച്ചെടികളും നിറഞ്ഞ കള്ളിയങ്കാടായിരുന്നു നീലിയുടെ വാസസ്ഥലം. .
കൊല്ലവര്‍ഷം 30 കളില്‍ പഴകന്നൂര്‍ ദേശത്ത് താമസിച്ചിരുന്ന കാര്‍വേണി എന്ന ദേവദാസിയ്ക്ക് അല്ലി എന്ന പേരുള്ള ഒരു പുത്രിയുണ്ടായിരുന്നു. സുന്ദരിയായ അവള്‍ അടുത്തുള്ള ശിവക്ഷേത്രത്തിലെ പൂജാരിയായ നമ്പിയുമായി പ്രണയത്തിലായി.പിന്നീട് അവരുടെ വിവാഹവും നടന്നു. എന്നാല്‍ ദുര്‍ന്നടപ്പ് കാരനായ നമ്പി പണം മോഹിച്ചാണ് അല്ലിയെ വിവാഹം ചെയ്തത് .മരുമകന്റെ ദുര്‍ന്നടപ്പിലും ധൂര്‍ത്തിലും മനം നൊന്ത് കാര്‍വേണി നമ്പിയെ വീട്ടില്‍ നിന്ന് പുറത്താക്കി . ഇതറിഞ്ഞ അല്ലി അമ്മയുടെ വാക്ക് കേള്‍ക്കാതെ ഭര്‍ത്താവിനോപ്പം വീട് വിട്ടിറങ്ങി.
കള്ളിയങ്കാട് എന്ന സ്ഥലത്ത് എത്തിയപ്പോള്‍ ഇരുവരും യാത്ര നിര്‍ത്തി വിശ്രമിയ്ക്കാനിരുന്നു . ക്ഷീണിതയായ അല്ലി ഭര്‍ത്താവിന്റെ മടിയില്‍ തലവെച്ചുറങ്ങുകയും ചെയ്തു. അല്ലി ഉറങ്ങിയ തക്കം നോക്കി ദുഷ്ടനായ നമ്പി ഭാര്യയെ തലയില്‍ കല്ലുകൊണ്ടടിച്ചു കൊന്നു . തുടര്‍ന്ന് ആഭരണങ്ങളുമായി കടന്നു. അല്ലിയെ തിരക്കിയിറങ്ങിയ സഹോദരന്‍ അമ്പി മരിച്ച് കിടക്കുന്ന സഹോദരിയെ കണ്ട് സങ്കടം സഹിയ്ക്കാനാവാതെ തല തല്ലി മരിച്ചു. അല്ലിയുടെ ആഭരണങ്ങളുമായി കടന്ന ഭര്‍ത്താവ് നമ്പി താമസിയാതെ സര്‍പ്പ ദംശനമേറ്റ് മരിച്ചു . വര്‍ഷങ്ങള്‍ക്ക് ശേഷം അല്ലിയും അമ്പിയും നീലനും നീലിയും എന്ന പേരില്‍ ചോളരാജാവിന്റെ മക്കളായി പുനര്‍ജനിച്ചു . ഈ നീലിയാണ് പിന്നീട് കള്ളിയങ്കാട്ട് നീലിയായി അറിയപ്പെട്ടത്.
മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലെത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മറിയായ താരമാണ് ശ്വേത മേനോന്‍. മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത അനശ്വരം എന്ന ചിത്രത്തിലൂടെയാണ് ശ്വേത മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ബോളിവുഡില്‍ ഉള്‍പ്പെടെ ശ്വേത തന്റെ സാന്നിദ്ധ്യം അറിയിച്ചു.
തന്റെ കയ്യില്‍ കിട്ടുന്ന കഥാപാത്രങ്ങള്‍ അത് ഏതാണെങ്കിലും ശെരി അത് മികച്ച രീതിയില്‍ തന്നെ അഭിനയിച്ച് ഫലിപ്പിക്കുവാനുള്ള കഴിവ് എല്ലാകാലത്തും ശ്വേതാ മേനോന് ഉണ്ടായിരുന്നു. അതുകൊണ്ടൊക്കെ തന്നെയാണ് മലയാള സിനിമയും കടന്നു താരം ബോളിവുഡില്‍ വരെ എത്തിയതും അതിന് സാധിച്ചതും . ഒരുപാട് ആരാധകരെയും താരം അന്യഭാഷകളിലൂടെയും സ്വന്തമാക്കിയിട്ടുണ്ട് . എപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ഒരു നടി കൂടിയാണ് ശ്വേതാ മേനോന്‍. എന്നാല്‍ ഈ വിവാദങ്ങളെയൊന്നും തന്നെ യാതൊരു വിധത്തിലും ഗൗനിക്കാതെ ആയിരുന്നു ശ്വേതയുടെ ജീവിതം. എന്നും തന്റെ നിലപാടുകളില്‍ തന്നെ ആയിരുന്നു ശ്വേത മേനോന്‍ ഉറച്ചു നിന്നിരുന്നത്.
ശ്വേതാ മേനോന്‍ മിനി സ്‌ക്രീനിലും സജീവമായതിനാല്‍ ശ്വേതയോട് കുടുംബപ്രേക്ഷകര്‍ക്ക് പ്രത്യേക സ്‌നേഹമാണ്. 2011ലാണ് ശ്വേത മേനോന്‍ ശ്രീവത്സന്‍ മേനോനെ വിവാഹം ചെയ്തത്. പത്ത് വയസുകാരി സബൈനയാണ് ഇവരുടെ മകള്‍. പള്ളിമണിയാണ് ശ്വേതയുടെ ഏറ്റവും പുതിയ സിനിമ. ശ്വേതാമേനോന്‍ ചിത്രത്തില്‍ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.
നിത്യാ ദാസ്, കൈലാഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്തത്.പ്രശസ്ത കലാസംവിധായകന്‍ അനില്‍കുമ്പഴയാണ് സംവിധാനം ചെയ്തിരിക്കുന്നത് . എല്‍ എ മേനോന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മി, അരുണ്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ക്രസെന്റ് റിലീസും എല്‍ എ മേനോന്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം റിലീസിന് എത്തിക്കുന്നത്. കോമഡി ഉത്സവത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ ശ്രീജിത്ത് രവി ആണ് ആണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍.
കെ. ആര്‍ നാരായണന്‍ രചിച്ചിരിക്കുന്ന വരികള്‍ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ ആണ്. ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയില്‍ തീര്‍ത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ മക്കളുടെയും അതിജീവനത്തിന്റെ കഥ പറയുന്ന ‘പള്ളിമണിയില്‍ കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ‘പള്ളിമണിയുടെ കഥ, തിരക്കഥ, സംഭാഷണം കെ.വി അനിലിന്റെയാണ്. ഛായാഗ്രഹണം അനിയന്‍ ചിത്രശാല നിര്‍വ്വഹിക്കുന്നു
