ഛത്രപതി ശിവജിയുടെ ഐതിഹാസിക ആയുധം ‘വാഗനഖം’ ജന്മ നാട്ടിലേക്ക് തിരിച്ചെത്തുന്നു

ഛത്രപതി ശിവജിയുടെ പ്രസിദ്ധമായ വാഗനഖം യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. ബ്രിട്ടീഷ് ഗവൺമെന്റ് കൈയിലായിരുന്നു ഈയായുധം ഇത്രയും നാളും. 1859 ബീജാപൂർ സുൽത്താന്റെ സൈന്യാധിപനായിരുന്ന അഫ്സൽ ഖാന വധിക്കുവാൻ ശിവജി ഉപയോഗിച്ച ആയുധമാണിത്. പുലിയുടെ നഖത്തിന് സമാനമായി ഉരുക്കിൽ തീർത്ത ഈയായുധം കയ്യിൽ ധരിക്കാവുന്ന വിധത്തിലുള്ളതാണ്.

ശിവജി അഫ്സൽ ഖാനെ വധിച്ച ദിവസത്തിന്റെ വാർഷികത്തിനാകും ഈ ഐതിഹാസികായുധം ഇന്ത്യയിലേക്ക് തിരിച്ചെത്തുക. യുകെ അധികൃതർ ആയുധം കൈമാറുന്ന വിവരം മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി സുധീർ മുൻഗന്ധിവാർ അറിയിച്ചു. ശിവജിയുടെ ഉടവാൾ ആയ ജഗദംബയടക്കം തിരിച്ചെത്തിക്കാനുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *