ദില്ലി : എല്ലാവരെയും നിശബ്ദരാക്കാനുള്ള നിയമമല്ല രാജ്യദ്രോഹ നിയമമെന്ന് ദില്ലി കോടതി. രാജ്യത്തില്‍ സമാധാനം നിലനിര്‍ത്താനാണ് നിയമം കൊണ്ടുവന്നത്. എതിര്‍ശബ്ദങ്ങളെ നിശബ്ദരാക്കുക എന്ന ഉദ്ദേശത്തോടെ ഈ നിയമം ഉപയോഗിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ രണ്ടു പേര്‍ക്ക് ജാമ്യം നല്‍കിക്കൊണ്ടാണ് കോടതിയുടെ ഈ പരാമര്‍ശം.
ദേവിലാല്‍, സ്വരൂപ് റാം എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്. ഇവര്‍ രാജ്യദ്രോഹപരമായ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് അഭിഭാഷകന്‍ വാദിച്ചു. അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ല. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമേ ആരോപിക്കാനാവൂ എന്നും അഭിഭാഷകന്‍ വാദിച്ചു. ഇത് മുഖവിലയ്ക്ക് എടുത്തുകൊണ്ടാണ് കോടതി നിലപാട് എടുത്തത്.
