ചിരിയുടെ സുല്‍ത്താന്‍ മാമുക്കോയയുടെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു

തിരുവനന്തപുരം: ചിരിയുടെ സുല്‍ത്താന്‍ മാമുക്കോയയുടെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അഡ്വ. എ കെ സ്വലാഹുദ്ദീന്‍ അനുശോചിച്ചു. പച്ചയായ ജീവിതാവിഷ്‌കാരത്തിലൂടെ മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ കലാകാരനാണ് മാമുക്കോയ. സിനിമ- നാടക അഭിനേതാവ് എന്നതിലുപരി ഉന്നതമായ വ്യക്തിത്വ ഗുണവും മാന്യമായ പെരുമാറ്റവും കൊണ്ട് വലിയൊരു സൗഹൃദ വലയം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. കൂടാതെ സാമൂഹിക ഇടപെടലുകളില്‍ വ്യക്തമായ നിലപാടും കണിശതയും അദ്ദേഹം പുലര്‍ത്തിയിരുന്നു. പ്രതിഭാശാലിയായ കലാകാരന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, കലാസ്‌നേഹികള്‍ ഉള്‍പ്പെടെ എല്ലാവരുടെയും ദു:ഖത്തില്‍ പങ്കു ചേരുന്നതായും അഡ്വ. എ കെ സ്വലാഹുദ്ദീന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *