വിശാലമായ ലോകമാണ് നമുക്ക് ചുറ്റുമുള്ളത്. ഏതൊക്കെ തരത്തിലുള്ള ജീവികൾ ഉണ്ടെന്നോ പ്രാണികൾ ഉണ്ടെന്നോ നമുക്ക് അറിയില്ല. ഗവേഷകരും അനുദിനം പുതിയ പുതിയ കണ്ടെത്തലുകളിലേക്ക് സഞ്ചരിക്കുകയാണ്. കാണാത്ത വസ്തുവിനെയും നാം ആദ്യം കാണുമ്പോൾ ഉണ്ടാകുന്നത് കൗതുകമാണ്. അതിനെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുന്നു
കരയിലും കടലിലും നിരവധി നമുക്ക് അറിയാത്ത രഹസ്യങ്ങൾ ഒളിഞ്ഞു കിടക്കുന്നു. ശാസ്ത്രലോകം അതിനെ കണ്ടെത്തുമ്പോൾ തെല്ല് ആകാംക്ഷയോടെ അല്ലാതെ നമുക്ക് ഇതിനെ നോക്കി കാണാൻ കഴിയില്ല.
ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ അടിത്തട്ടില്‍ ഇതുവരെ അറിയപ്പെടാത്ത വിചിത്ര ജീവികളെ കണ്ടെത്തിയിരിക്കുകയാണ് ശാസ്‌ത്രജ്ഞര്‍. പാന്‍കേക്കിന്‍റെ രൂപത്തിലുള്ള കടല്‍ അര്‍ച്ചിനുകള്‍, കണ്ണുകള്‍ പ്രാഥമിക ദശയില്‍ മാത്രം വികസിച്ച ഈലുകള്‍ (പാമ്പിന്‍റെ രൂപത്തിലുള്ള മീന്‍), വവ്വാലുകള്‍ പോലുള്ള മീനുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ കോക്കസ് ദ്വീപുകള്‍ക്ക് ചുറ്റും മറൈന്‍ പാര്‍ക്കായി പ്രഖ്യാപിച്ച കടലിന്‍റെ അടിത്തട്ടില്‍ മ്യൂസിയം വിക്‌ടോറിയ റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ നടത്തിയ പര്യവേക്ഷണത്തിലാണ് പുതിയ കടല്‍ ജീവികളെ കണ്ടെത്തിയിട്ടുള്ളത്. ഈ മേഖലയിലെ കടലിന്‍റെ അടിത്തട്ട് ആദ്യമായാണ് വിശദമായ മാപ്പിങ്ങിന് വിധേയമാക്കുന്നത്.പരന്ന ശിഖിരങ്ങളുള്ള വലിയ കടല്‍ പര്‍വതങ്ങള്‍ അതിനെ ചുറ്റപ്പെട്ടുള്ള കോണാകൃതിയിലുള്ള അഗ്‌നി പര്‍വതങ്ങള്‍, കടലിന്‍റെ അടിത്തട്ടിലേക്ക് ആഴ്‌ന്നിറങ്ങുന്ന താഴ്‌വരകള്‍ എന്നിവയും ഈ മാപ്പിങ്ങില്‍ വെളിപ്പെട്ടിട്ടുണ്ട് . കടല്‍ പര്‍വതങ്ങളുടെ ശിഖരത്തിന് ചുറ്റും കഴിയുന്ന വൈവിധ്യമാര്‍ന്ന കടല്‍ മീനുകളെ ഗവേഷകര്‍ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്.ഗവേഷകര്‍ കണ്ടെത്തിയ സുതാര്യമായ ജെലാറ്റിനസ് ചര്‍മമുള്ള കാഴ്‌ചയില്ലാത്ത ഈല്‍ കൗതുകം ജനിപ്പിക്കുന്നവയാണ്. ഇവയുടെ കണ്ണുകള്‍ ശരിയായി വികസിച്ചിട്ടില്ല. പെണ്‍ ഈലുകള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിലൂടെ ചെറുപ്പമായി ഇരിക്കുന്നത് ഈ വര്‍ഗത്തിന്‍റെ പ്രത്യേകതയാണ്. മീനുകളുടെ ഇടയില്‍ ഇങ്ങനെയൊരു പ്രതിഭാസം അസാധാരണമാണെന്ന് ഗവേഷകര്‍ പറഞ്ഞുകൗതുകം ജനിപ്പിക്കുന്ന മറ്റൊരു ജീവി ആഴക്കടല്‍ വവ്വാല്‍ മീനാണ്. വവ്വാല്‍മീന്‍ അതിന്‍റെ കൈകള്‍ പോലെയുള്ള ചിറക് ഉപയോഗിച്ച് കടലിന്‍റെ അടിത്തട്ടില്‍ നടക്കുന്നു. ഇവയുടെ മൂക്കിന്‍റെ ദ്വാരത്തില്‍ ഇരയെ ആകര്‍ഷിക്കാനായി ഒരു പ്രത്യേക പദാര്‍ഥം ഉണ്ട്.ഗവേഷകര്‍ കണ്ടെത്തിയ മറ്റൊരു ജീവിയാണ് ട്രിബ്യൂട്ട് സ്‌പൈഡര്‍ ഫിഷ്. ഇതിന്‍റെ പ്രത്യേകത അടിഭാഗം കട്ടിയുള്ള കാലുകള്‍ പോലുള്ള വലിയ ചിറകുകളാണ്. ഈ ചിറകുകള്‍ ഉപയോഗിച്ച് കടലിന്‍റെ അടിത്തട്ടില്‍ നിലയുറപ്പിക്കുകയും വെള്ളത്തിലൂടെ ഒഴുകുന്ന കൊഞ്ചുകളെ പിടിക്കുകയും ചെയ്യുന്നു. പര്യവേക്ഷണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വിശകലനം ചെയ്‌തുകൊണ്ടിരിക്കുകയാണെന്ന് ഗവേഷകര്‍ പറഞ്ഞു. ഇതുവരെ കണ്ടെത്തപ്പെട്ടിട്ടില്ലാത്ത നിരവധി ജീവികള്‍ ഈ വിശകലനത്തില്‍ വെളിവാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോക്കസ് ദ്വീപുകളുടെ ചുറ്റുമുള്ള കടല്‍ ഭാഗത്തിന്‍റെ അടിത്തട്ടില്‍ സ്ഥിതിചെയ്യുന്ന കടല്‍ പര്‍വതത്തിന്‍റെ ത്രീമാനം ചിത്രങ്ങളും ഗവേഷകര്‍ തയ്യാറാക്കിയിട്ടുണ്ട്.

 
                                            