ദൃശ്യം മൂന്ന് വെള്ളിത്തിരയിലേക്ക്

ഇതുവരെ ചലച്ചിത്ര ലോകം കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ഒരു ക്രൈം ത്രില്ലർ സ്റ്റോറി ആയിരുന്നു ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. മോഹൻലാലാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത് മീനയായിരുന്നു നായിക. ദൃശ്യം ഒന്നാം ഭാഗം ഹിറ്റായത് പോലെ തന്നെ ദൃശ്യം രണ്ടാം ഭാഗവും പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയിരുന്നു. അൻസിബ ഹസൻ, എസ്തർ അനിൽ, കലാഭവൻ ഷാജോൺ, ആശാ ശരത്ത്,സിദ്ദിഖ്, റോഷൻ ബഷീർ,നീരജ് മാധവ്, എന്നിവരെല്ലാം ഈ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.ജോർജുകുട്ടി എന്ന വ്യക്തിയും അവരുടെ കുടുംബവും അനുഭവിക്കേണ്ടിവന്ന ഒരു പ്രത്യേക സാഹചര്യത്തിലൂടെ ആണ് ഈ സിനിമ കടന്നുപോകുന്നത്. ഗീതാ പ്രഭാകർ എന്ന ഐപിഎസ് ഓഫീസറുടെ മകൻ വരുൺ പ്രഭാകർ കൊല്ലപ്പെടുന്നു. ഇതിന് കാരണം ജോർജുകുട്ടിയും കുടുംബവും ആണ്. ഈ കേസിന്റെ അന്വേഷണമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ആരും പ്രതീക്ഷിക്കാത്ത ഒരു അപ്രതീക്ഷിത ട്വിസ്റ്റുമായി ആണ് ദൃശ്യം ഒന്നാം ഭാഗം അവസാനിക്കുന്നത്. 50 കോടിയിൽ അധികം രൂപയാണ് ബോക്സോഫീസ് തലത്തിൽ മാത്രം ഈ ചിത്രം നേടിയത്.


കൂടാതെ നിരവധി അവാർഡുകളും ഈ ചിത്രം കരസ്ഥമാക്കി. ദൃശ്യം ഒന്നാം ഭാഗത്തിന്റെ പോലെ തന്നെ അപ്രതീക്ഷിത ട്വിസ്റ്റുകളും ക്ലൈമാക്സുകളും അടങ്ങിയതായിരുന്നു ദൃശ്യം രണ്ടാം ഭാഗം. ഇതും ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു . ഇന്ത്യയിലെ മറ്റു പല ഭാഷകളിലേക്കും ഇത് ഡബ്ബ് ചെയ്യപ്പെട്ടു.
എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ദൃശ്യം എന്ന ചിത്രത്തെക്കുറിച്ച് മറ്റു ചില വാർത്തകളാണ് ചർച്ചയാകുന്നത്. ദൃശ്യം രണ്ടാം ഭാഗം ഇറങ്ങിയപ്പോൾ തന്നെ ദൃശ്യത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന് പ്രേക്ഷകർ ചോദിച്ചിരുന്നു. എന്നാൽ ദൃശ്യം എന്ന ഈ ചിത്രത്തിന് ഒരു മൂന്നാം ഭാഗം അടുത്തുതന്നെ ഉണ്ടാകും എന്നാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറയുന്നത്. ഇപ്പോൾ ഇതിന് പിന്നാലെ ദൃശ്യം മൂന്നാം ഭാഗത്തിന്റെതായി സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും ഫാൻ മെയ്ഡ് പോസ്റ്ററും ഹാഷ് ടാഗും ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്.
ഇപ്പോഴിതാ ദൃശ്യം മൂന്നും ആസിഫയുടെ കൂമൻ എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്.


ദൃശ്യം മൂന്നിൽ ജോർജുകുട്ടിയെ പിടികൂടാൻ കൂമനിലെ ഗിരി എന്ന പോലീസുകാരൻ എത്തുമോ എന്ന തരത്തിലാണ് ഈ പോസ്റ്റ്.ഫ്രൈഡേ മാറ്റിനി എന്ന ട്വിറ്റർ പേജിലാണ് ഈ പോസ്റ്റ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ജോർജുകുട്ടി വേഴ്സസ് ഗിരി വന്നാൽ എങ്ങനെ ഇരിക്കും എന്നതാണ് ട്വീറ്റ്ലെ ചോദ്യം. ഇതിൽ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. കൂമൻ കണ്ടപ്പോൾ തോന്നിയതാണ് ഇത്. തോൽക്കാൻ താൽപര്യമില്ലാത്ത രണ്ടു നായകന്മാർ,ഇത് വന്നാൽ അടിപൊളിയായേനെ,മുരളി ഗോപി എല്ലാവരും പ്രതീക്ഷിച്ചതിലും കിടിലൻ ആക്കിയ വേഷത്തിനെ ഇനി ആര് അതുക്കും മേലെ കിട്ടും എന്ന് ആലോചിച്ചിരിക്കുകയായിരുന്നു. എന്നിങ്ങനെ പോകുന്നു ചിത്രത്തിന് താഴെയുള്ള കിടിലൻ കമന്റുകൾ. എന്നാൽ ഇങ്ങനെ ഒരു കോംബോ ഒരിക്കലും വരാൻ പോകുന്നില്ല എന്നാണ് മറ്റു ചിലരുടെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *