കേള്‍വി സംസാരശേഷിയുമില്ലത്ത യുവ അഭിഭാഷക സാറ സണ്ണി ആദ്യമായി സുപ്രീംകോടതിയില്‍ കേസ് വാദിച്ചു

കേള്‍വി സംസാര പരിമിതിയുള്ള വനിതാ അഭിഭാഷിക സാറ സണ്ണി സുപ്രീംകോടതിയില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ആംഗ്യഭാഷയിലൂടെ കോടതിയില്‍ ഇന്ന് ആദ്യമായി കേസ് വാദിച്ചു.

ജഡ്ജിക് മനസ്സിലാകുന്നതിന് വേണ്ടി ആംഗ്യ ഭാഷ വിഖ്യാതാവ് സൗരവ് റോയ് ചൗധരിയാണ് മൊഴി മാറ്റിയത്. ഓണ്‍ലൈനായിട്ടായരുന്നു കേസ് പരിഗണിച്ചത്.

അഭിഭാഷകനൊപ്പം മൊഴിമാറ്റുന്നയാളെ പങ്കെടുക്കാന്‍ ആദ്യം മോഡറേറ്റര്‍ അനുവദിച്ചില്ല എങ്കിലും പിന്നീട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇടപെട്ട് വിഖ്യാതാവിന് നടപടിക്രമങ്ങളില്‍ പങ്കെടുക്കുന്നതിന് പ്രശ്‌നമില്ല എന്ന് വ്യക്തമാക്കി ഡി വൈ ചന്ദ്രചൂഡ്.

സാറക്കൊപ്പം റോയ് ചൗധരിക്കും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ അനുമതി നല്‍കുകയായിരുന്നു. അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് സഞ്ജിത ഐന്‍ ആണ് സാറയെ വെര്‍ച്വല്‍ കോടതിയില്‍ ഹാജരാക്കിയത്.മൊഴിമാറ്റത്തിന്റെ വേഗതയില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദനമറിയിച്ചു. തുല്യ നീതി ഉറപ്പാക്കാനുള്ള ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ശ്രമമായിട്ടാണ് നടപടിയെ മാധ്യമങ്ങള്‍ വിലയിരുത്തിയത്.

ഭിന്നശേഷിക്കാരായ അഭിഭാഷകരെ ഉള്‍ക്കൊള്ളുന്ന അന്തരീക്ഷമായി രാജ്യത്തെ കോടതികള്‍ മാറ്റണമെന്ന് ചീഫ് ജസ്റ്റിസ് മുന്‍പ് പറഞ്ഞിരുന്നു. ഭിന്നശേഷിക്കാര്‍ക്കായി അദ്ദേഹം വാതിലുകള്‍ തുറന്നു. ഇത്തവണ കേസിന്റെ വാദത്തിനായി ഞാന്‍ അവിടെ ഉണ്ടായിരുന്നില്ല. എങ്കിലും, സുപ്രീം കോടതിയുടെ നടപടിക്രമങ്ങള്‍ മനസ്സിലാക്കുന്നതിന് അഭിഭാഷക സഞ്ജിത എന്നെ സഹായിച്ചു. ഭിന്നശേഷിക്കാര്‍ പിന്നിലല്ലെന്ന് തെളിയിക്കാന്‍ ഇതുവഴിയായെന്നും സാറ സണ്ണി മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഈ ദിവസം പ്രധാനപ്പെട്ടതാണെന്ന് സഞ്ജിത വ്യക്തമാക്കി. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട രണ്ട് ദിവസത്തെ ദേശീയ പങ്കാളിത്ത കണ്‍സള്‍ട്ടേഷനില്‍ സുപ്രീം കോടതി ആംഗ്യഭാഷാ വ്യാഖ്യാതാക്കളെയും ഉള്‍പ്പെടുത്തിയിരുന്നു. കാഴ്ച വൈകല്യമുള്ളവരെ സഹായിക്കാന്‍ ബ്രെയില്‍ ലിപിയില്‍ ക്ഷണക്കത്തും പുറത്തിറക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *