മലപ്പുറം: മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന മിഥുനം പബ്ലിക്കേഷന്‍സ് ഇത്തിരി നേരത്തിന്റെ സാഹിത്യ ഭൂമി പുരസ്‌ക്കാരം സാംസ്‌ക്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.കെ ബോസ് യുവ സംവിധായകന്‍ ശ്രീരാജ് പങ്ങിണിക്കോടിന് സമ്മാനിച്ചു.
മലപ്പുറം ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ രമ പരപ്പില്‍ ,മനോഹരന്‍ കാടാമ്പുഴ ,കൃഷ്ണ എഴുത്തച്ഛന്‍, ഷൈലജ മഞ്ചേരി , ഡെയ്‌സിമീത്തിശ്ശേരി മുരളീധര്‍ കൊല്ലത്ത് ,ചെമ്മാണിയോട് ഹരിദാസന്‍ എന്നിവര്‍ പ്രസംഗിച്ചു .യുവ കവി ഗോപാലകൃഷ്ണ്ണന്‍ സ്വാഗതവും നടന്‍ പ്രദീപ് കെ എഫ് മുണ്ടുപറമ്പ് നന്ദിയും പറഞ്ഞു
