മലയാളം തമിഴ് ചലച്ചിത്ര മേഖലയിൽ വളരെ കുറച്ച് നാളുകൾ കൊണ്ട് തന്നെ ജനശ്രദ്ധയാകർഷിച്ച താരമാണ് ദർശന രാജേന്ദ്രൻ. 2014 ൽ പുറത്തിറങ്ങിയ ജോൺപോൾ വാതിൽ തുറക്കുന്നു എന്ന ചിത്രത്തിലൂടെയാണ് ദർശന വെള്ളിത്തിരയിലേക്ക് കടന്നുവരുന്നത്.ഈ ചിത്രത്തിനായി ചെയ്ത ബാവ്റാ മൻ എന്ന ഗാനത്തിന്റെ കവർ യൂട്യൂബിൽ മൂന്നു ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് ഉണ്ടായത്. ഇത് വളരെയധികം ജനപ്രിതി നേടുകയും ചെയ്തു.. വൈറസ്, ജിസ് ജോയ് സംവിധാനം ചെയ്ത വിജയ് സൂപ്പറും പൗർണ്ണമിയും, അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ, രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ താരം ഇതിനോടകം ചെയ്തു കഴിഞ്ഞു . ഇരുമ്പു തിരൈ, കവൻ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ദർശന അഭിനയിച്ചിട്ടുണ്ട്.ഈ വര്‍ഷം പുറത്തിറങ്ങിയ പ്രണവ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ ഹൃദയം എന്ന സിനിമയിലൂടെയാണ് താരം പശസ്തിയുടെ കൊടുമുടിയിലേക്ക് ഉയർത്തപ്പെട്ടത്. അതിനുശേഷം
വെള്ളിത്തിരയിൽ ഏറ്റവും അധികം കയ്യടി നേടിയ താരത്തിന്റെ പുത്തൻ ചിത്രമാണ് ജയ ജയ ജയ ജയ ഹേ. ബേസിൽ ജോസഫ് നായകനാകുന്ന ഈ ചിത്രം ദിവസങ്ങൾ കൊണ്ടാണ് ബോക്സ് ഓഫീസ് ഹിറ്റുകൾ തകർത്തത്. ഈ ചിത്രത്തിൽ ബേസിലും ദർശനേയും തമ്മിലുള്ള ഫൈറ്റ് രംഗങ്ങൾക്ക് ആരാധകർ ഏറെയാണ്.വിപിൻദാസ് ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. 2022 ഒക്ടോബർ 28നാണ് ചിത്രം തീയറ്ററിൽ തരംഗമായി മാറിയത്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചും ചിത്രത്തിന്റെ ഹിറ്റിനു ശേഷവും ബേസിൻ റെയും ദർശനയുടെയും നിരവധി ഇന്റർവ്യൂകൾ സമൂഹമാധ്യമത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരുടെയും ഇന്റർവ്യൂ കാണാൻ ആരാധകർക്കും വളരെയധികം ഇഷ്ടമായിരുന്നു. എന്നാൽ നിരവധി എതിരഭിപ്രായങ്ങളും ഒരു താരം എന്ന നിലയിൽ ദർശനയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഒരു വ്യക്തിയെ കുറിച്ചുള്ള വാർത്തകൾ അറിയുമ്പോൾ സ്വാഭാവികമായും നെഗറ്റീവ് കമന്റുകൾ ഉണ്ടാകും എന്നത് തീർച്ച.
നാം ഒരുപക്ഷേ ശ്രദ്ധിക്കാത്ത പല കാര്യങ്ങളും മറ്റുള്ളവർ കണ്ടുപിടിക്കുകയും അതിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നത് സോഷ്യൽ മീഡിയകളെ സംബന്ധിച്ചിടത്തോളം സ്ഥിരം കാഴ്ചയാണ്. ഇങ്ങനെ ഒരു സദാചാരക്കാരന്റെ വാക്കുകൾക്ക് ചുട്ട മറുപടിയാണ് ദർശനയുടെ ആരാധകർ കൊടുത്തിരിക്കുന്നത്. ദർശനയുടെ ആരാധകരുടെ ഈ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത്.
കാല് താഴെ വെക്കടി, നിന്നെക്കാളും മുതിര്‍ന്നവരും കഴിവുള്ളവരും ആണ് മുന്നില്‍ ഇരിക്കുന്നത് അവര്‍ക്ക് ആര്‍ക്കും ഇത്ര അഹങ്കാരം ഇല്ലല്ലോ’ ഇതായിരുന്നു ഈ വ്യക്തിയുടെ കമന്‍റ്.എന്നായിരുന്നു ആ സദാചാരക്കാരന്റെ കമന്റ്.ജയ ജയ ജയ ജയ ഹേ എന്ന സിനിമയുമായി ബന്ധപ്പെട്ട് സിനിമയുടെ പ്രൊഡക്ഷന്‍ ടീം നല്‍കിയ ഒരു അഭിമുഖത്തിന്റെ വീഡിയോയുടെ താഴെ വന്ന ഒരു കമന്‍റ് ആണ് ഇത് . വീഡിയോയില്‍ കാലിന്‍റെ മുകളില്‍ കാല്‍ കേറ്റിവച്ചാണ് ദര്‍ശന ഇരിക്കുന്നത്. ഇതില്‍ പ്രകോപിതനായ ഒരാളാണ് ആണ് താരത്തിനെതിരെ അധിക്ഷേപ കമന്‍റ് ചെയ്തിട്ടുള്ളത്. നിരവധി ആളുകള്‍ ആണ് ഇയാള്‍ക്ക് ചുട്ട മറുപടി നല്‍കിക്കൊണ്ട് രംഗത്തെത്തുന്നത്. ദര്‍ശന കാല്‍ കേറ്റി വച്ചിരിക്കുന്നത് അവരുടെ തന്നെ കാലിന്റെ മുകളില്‍ ആണെന്നും മറിച്ച് ഇതുപോലെയുള്ള വിവരമില്ലാത്ത കുല പുരുഷന്മാരുടെ തലയുടെ മുകളിലാണ് എന്നും അത് അങ്ങനെ തന്നെ അവിടെ ഇരിക്കട്ടെ എന്നും ആരാധകര്‍ പറയുന്നു.
