ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സമ്മാനിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഉത്തർപ്രദേശിലെ വാരണാസിയിൽ പുതുതായി നിർമ്മിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപന വേളയിലാണ് സച്ചിൻ ജേഴ്സി സമ്മാനിച്ചത്.
ഉത്തർപ്രദേശ് സർക്കാരിന്റെ നേതൃത്വത്തിൽ 121 കോടി രൂപ മുടക്കിയാണ് വാരണാസിയിൽ സ്റ്റേഡിയത്തിനായി സ്ഥലം വാങ്ങിയത്. ബിസിസിഐ ആയിരിക്കും ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിർമാണം നടത്തുക. ഏകദേശം 330 കോടി രൂപയാണ് നിർമ്മാണ ചെലവ്.
ശിവന് ഓർമിപ്പിക്കുന്ന തരത്തിലുള്ള ഡിസൈൻ ആണ് സ്റ്റേഡിയത്തിലുള്ളത്. മുപ്പതിനായിരം പേർക്ക് കളി കാണുവാൻ ഇവിടെ സൗകര്യമുണ്ടാകും

 
                                            