മിഡ്‌സൈസ് മോട്ടോര്‍സൈക്കിള്‍ വിപണിയിൽ തങ്ങളുട സ്ഥാനം അരക്കിട്ടുറപ്പിക്കാൻ റോയൽ എൻഫീൽഡ് ക്ലാസിക് ലുക്കിൽ ബുള്ളറ്റിൻറെ 2023 മോഡൽ വിപിണിയിലെത്തിച്ചിരിക്കുകയാണ്. പഴയ ഡിസൈനും സവിശേഷതകളും നിലനിർത്തിക്കൊണ്ടാണ് ബുള്ളറ്റിൻറെ പുതിയ മോഡൽ വിപണിപിടിക്കാനെത്തുന്നത്. മിലിറ്ററി, സ്റ്റാന്‍ഡേര്‍ഡ്, ബ്ലാക്ക് ഗോള്‍ഡ് എന്നിങ്ങനെ മൂന്നു വേരിയന്റുകളുള്ള ഈ ബൈക്കിന് 1.73 ലക്ഷം രൂപ മുതല്‍ 2.15 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.
തൊണ്ണൂറു വർഷത്തെ പാരമ്പര്യവും പ്രവർത്തനമികവും കാത്തുസൂക്ഷിച്ചുകൊണ്ടാണ് ഇന്നത്തെ വിപണിക്കിണങ്ങുന്ന ബുള്ളറ്റ് 350 രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ചെന്നൈയിലെ ഫാക്ടറിയില്‍ പുതിയ മോഡല്‍ പുറത്തിറക്കിക്കൊണ്ട് റോയല്‍ എന്‍ഫീല്‍ഡ് സി.ഇ.ഒ. ബി. ഗോവിന്ദരാജന്‍ പറഞ്ഞു.
20 ബി.എച്ച്.പി. പവറും 27 എന്‍.എം. ടോര്‍ക്കുമുള്ള 349 സി.സി. എന്‍ജിനിലാണ് പുതിയ ബുള്ളറ്റ് കുതിക്കാൻ പോകുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സിന്റെ ട്രാന്‍സ്മിഷനുമുണ്ട്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഗ്യാസ്-ചാര്‍ജ്ഡ് ഷോക്ക് അബ്സോർബറും പുതിയ ബുള്ളറ്റിലെ യാത്ര സുഗമമാക്കുന്നു. അതോടൊപ്പം സിംഗിള്‍ ചാനല്‍ എ.ബി.എസിന്റെ സുരക്ഷയും പുതിയ ബുള്ളറ്റ് അവകാശപ്പെടുന്നു.
