250 കോടി നേടി റോക്കിയും റാണിയും

കരണ്‍ ജോഹറിന്റെ റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രം ബോളിവുഡില്‍ വമ്പന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. രണ്‍വീര്‍ സിംഗിന്റെയും, ആലിയ ഭട്ടിന്റെയും ജോഡിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.രണ്‍വീര്‍ സിംഗ് ചിത്രം 250 കോടി ആഗോളതലത്തില്‍ നേടി എന്നാണ് പുതിയ റിപ്പോര്‍ട്ട്.ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ തുടരുകയുമാണ്. .
ബംഗാളി-പഞ്ചാബി സംസ്‌കാരത്തിലുള്ളവര്‍ പ്രണയിക്കുകയും, അത് കുടുംബത്തില്‍ അടക്കം വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതുമാണ് ചിത്രത്തിലെ ഇതിവൃത്തം.എന്നാല്‍ ഇത് യഥാര്‍ത്ഥ ജീവിതത്തില്‍ നടന്നതാണോ? ഇന്ത്യയിലെ വൈവിധ്യമേറിയ സംസ്‌കാരത്തിലുള്ളവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ അത് അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമാക്കുമെന്ന സന്ദേശം കൂടി ചിത്രം നല്‍കുന്നുണ്ട്. അതിന് കുടുംബത്തിലുള്ളവര്‍ തന്നെ കാരണമാകുന്നു എന്നതും ചിത്രം പരിഹസിക്കുന്നുണ്ട്.യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് റോക്കിയും രൂപാലിയുമാണ്. ഇവര്‍ അടുത്തിടെ തങ്ങളുടെ അനുഭവങ്ങള്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ ജീവിതത്തില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിച്ചത്.
നേരത്തെ അഭിഷേക് ബച്ചന്‍ രണ്‍വീര്‍ ചിത്രത്തെ വിലയിരുത്തിയിരുന്നു. കരണ്‍ ജോഹറിന്റെ തിരിച്ചു വരവാണ്. ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റാണ് ഇത്. വളരെ മികച്ച താരങ്ങളാണ് രണ്‍വീര്‍ ചിത്രത്തില്‍ എന്നും അഭിഷേക് ബച്ചന്‍ സാമൂഹ്യ മാധ്യമത്തില്‍ വ്യക്തമാക്കിയിരുന്നു.

റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’ക്ക് മുമ്ബ് രണ്‍വീര്‍ സിംഗിന്റേതായി പ്രദര്‍ശനത്തിന് എത്തിയത് വന്‍ പരാജയമായ ‘സര്‍ക്കസ്’ ആയിരുന്നു. രോഹിത് ഷെട്ടിയായിരുന്നു ചിത്രത്തിന്റെ സംവിധാനം. ജാക്വലിന്‍ ഫെര്‍ണാണ്ടസ്, പൂജ ഹെഗ്‌ഡെ, വരുണ്‍ ശര്‍മ, മുരളി ശര്‍മ, സഞ്ജയ് മിശ്ര, അശ്വിനി, ജോണി, സിദ്ധാര്‍ഥ് ജാദവ്, ടികു, വിജയ് പത്കര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ വേഷമിട്ടിരുന്നു. രോഹിത് ഷെട്ടിയുടെ ടി സീരീസ് ഫിലിംസുമായിരുന്നു നിര്‍മാണം.

ആലിയ നായികയായ ഇതിനു മുമ്ബത്തെ ചിത്രം ‘ബ്രഹ്മാസ്ത്ര’ വിജയമായിരുന്നു. ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും ഒന്നിച്ച ‘ബ്രഹ്മാസ്ത്ര’യുടെ സംവിധാനം അയന്‍ മുഖര്‍ജിയാണ്. പങ്കജ് കുമാറായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. അമിതാഭ് ബച്ചനും രണ്‍ബിര്‍ കപൂര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ ‘ബ്രഹ്മാസ്ത്ര’ അവതരിപ്പിച്ചത്. ‘ഇഷ’ എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് വേഷമിട്ടു. വിസ്മയിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു ആലിയ ചിത്രം ‘ബ്രഹ്മാസ്ത്ര’ എന്നായിരുന്നു പൊതുവയെയുള്ള അഭിപ്രായങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *