ബിഗ് ബോസ് മലയാളം സീസൺ 6 എല്ലാ പ്രാവശ്യവും പോലെ തന്നെ ജനശ്രദ്ധ നേടി കഴിഞ്ഞു. സിനിമാതാരങ്ങളുടെ മേക്കപ്പ്ആർട്ടിസ്റ് ജാൻമോണി ദാസ് ശ്രദ്ധേയമായ ഒരു മത്സരാർത്ഥിയാണ്. വടക്ക് കിഴക്കൻ സംസ്ഥാനമായ ആസാമിലെ ഗുഹാവത്തിയിൽ ജനിച്ച ജാൻമോണി ഇന്ന് കേരളത്തിലെ ഏറ്റവും പ്രശസ്തരായ മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളായി മാറിക്കഴിഞ്ഞു.
മലയാളി അല്ലാത്തതുകൊണ്ട് തന്നെ മലയാളം സംസാരിക്കുന്നതിൽ അല്പം വഴക്കം കുറവാണ്. അതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പരിഹാസവും താരം നേരിടുന്നുണ്ട്. എന്നാൽ ഇതിനെതിരെ ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥി റിയസ് സലിം രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ ജാൻമോണിയുടെ മലയാളം കളിയാക്കാൻ ചില ആളുകൾക്ക് ധൈര്യമുണ്ട്. എന്നിട്ടും ഇംഗ്ലീഷ് രണ്ടു വാക്ക് പ്രയോഗിക്കാൻ അവർ ഇടറുന്നു. വെള്ളം തിളപ്പിക്കാൻ അറിയില്ല പക്ഷേ ഷെഫിനെ പാചകത്തെ കുറ്റം പറയും ടിപ്പിക്കൽ മലയാളിയെന്നും പുതിയ ഭാഷ പഠിക്കുന്നതും സംസാരിക്കുന്നതും അഭിനന്ദനാർഹമാണെന്നും റിയാസ് പോസ്റ്റിലൂടെ പങ്കുവെച്ചു.
റെയിൽവേ ഉദ്യോഗസ്ഥൻ ആയിരുന്നു മുത്തശ്ശിയുടെ സംരക്ഷണത്തിലാണ് ജാൻമോണി വളർന്നത്. കുട്ടിക്കാലത്തെ നൃത്തത്തിൽ താൽപര്യം പ്രകടിപ്പിച്ച ജാൻമോണി ക്ലാസിക്കൽ നൃത്തം അഭിയസിച്ചു. എന്നാൽ ഇന്ന് മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിലാണ് അറിയപ്പെടുന്നത്.

 
                                            