സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിഫോമിനൊപ്പം മതവേഷങ്ങൾ അനുവദിക്കില്ലെന്ന് സർക്കാർ . യൂണിഫോമിനൊപ്പം ഹിജാബും ഫുൾസ്ലീവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിദ്യാർത്ഥി ഹൈക്കോടതിയെ സമീപിച്ചിരുന്നു . എന്നാൽ ഇതേ തുടർന്ന് സ്റ്റുഡന്റ് പോലീസിൽ മതപരമായ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി .
