രാജീവ് ഗാന്ധി വധക്കേസ്, തീരുമാനം വൈകുന്നു കേന്ദ്രത്തെ വിമർശിച്ച് സുപ്രീംകോടതി

രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായപേരറിവാളൻന്റെ മോചനത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി രംഗത്തെത്തി. വിവേചനം കാണിക്കുന്നുന്നാണ് സുപ്രീം കോടതി വിമർശിച്ചത്. എന്നാൽ കൃത്യമായി വാദം പറയാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെന്ന് കോടതി നേരിട്ട് മോചനത്തിന് ഉത്തര വിടണമെന്നും , ജസ്റ്റിസ് എൽ . നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ചൊവ്വാഴ്ച വീണ്ടും വാദം കേൾക്കും.

32 വർഷമായി ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തിയായിരുന്നു. 1991 ജൂൺ 11നാണ് അറസ്റ്റ് രേഖപ്പെടുത്തിയത് . അറസ്റ്റ് ചെയ്യുന്ന ,സമയം 20 വയസ്സ് തികയാൻ ദിവസങ്ങൾ മാത്രമാണ് ഉണ്ടായത്. രാജീവ് ഗാന്ധി തമിഴ്നാട്ടിലെ ശ്രീ പെരുമ്പാവൂരിൽ വച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയ ശിവദാസന് സ്ഫോടകവസ്തുവായി 9 ബാറ്ററി നൽകിയെന്നായിരുന്നു പേരറിവാളന് മേൽ ചുമത്തിയ കുറ്റം . രാജീവ് ഗാന്ധി വധക്കേസിൽ മൂന്നു പതിറ്റാണ്ടിലേറെയായി ജയിലിൽ കഴിയുന്ന മൂന്ന് പ്രതികളെയും വിട്ടയ്ക്കണമെന്നാണ് തമിഴ്നാട് സർക്കാരിന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *